രാജ്യത്ത് ബിസിനസ് മേഖലയില്* തിളങ്ങുന്ന സ്ത്രീകളില്* മുന്**പന്തിയില്* ടെലിവിഷന്* പ്രൊഡ്യൂസറും ബാലാജി ടെലിഫിലിംസിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ ഏക്താ കപൂറും. ഫോര്*ച്യൂണ്* മാഗസിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ബിസിനസ് രംഗത്തെ 50 പ്രമുഖ സ്ത്രീകളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. പട്ടികയില്* ഏക്താ കപൂര്* മുപ്പത്തിയൊന്നാം സ്ഥാനത്താണ്.

സിനിമാസംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്* പട്ടികയില്* നാല്*പ്പത്തിരണ്ടാം സ്ഥാനത്ത് ഇടം*പിടിച്ചിട്ടുണ്ട്. ഐസിഐസിഐ ബാങ്കിന്റെ എം ഡിയും സി ഇ ഒയുമായ ചന്ദാ കൊച്ചാര്* ആണ് പട്ടികയില്* ഒന്നാമതെത്തിയത്. 2005ന് ശേഷം കൊച്ചാര്* ആണ് ഫോര്*ച്യൂണിന്റെ പട്ടികയില്* ഒന്നാമത് ഇടം*പിടിക്കാറുള്ളത്.

ആക്സിസ് ബാങ്കിന്റെ എം ഡിയായ ശിഖ ശര്*മ്മയാണ് പട്ടികയില്* കൊച്ചാറിന് പിന്നില്* ഇടം*നേടിയിരിക്കുന്നത്. മൂന്നാംസ്ഥാനത്ത് ടഫെയുടെ മല്ലിക ശ്രീനിവാസനാണ്.


Keywords:Mallika Sreenivas, ICICI Bank, Chanda Kochar, Sikha sharma,television prodicer, Balaji telefilms,Ekta Kapoor, Farah Khan, India’s powerful businesswomen