റെക്കോര്*ഡുകളുടെ കളിത്തോഴന്* സച്ചിന്* ടെണ്ടുല്*ക്കര്*ക്ക് മറ്റൊരു നേട്ടം കൂടി. നാലാം ഇന്നിംഗ്സില്* ഏറ്റവും കൂടുതല്* റണ്*സ് നേടിയ ബാറ്റ്സ്മാനെന്ന റെക്കോര്*ഡാണ് സച്ചിന്* സ്വന്തമാക്കിയിരിക്കുന്നത്.

നാലാം ഇന്നിംഗ്സില്* സച്ചിന്* ഇതുവരെയായി 1515 റണ്*സാണ് എടുത്തിരിക്കുന്നത്. 66 മത്സരങ്ങളില്* നിന്നാണ് സച്ചിന്* ഇത്രയും റണ്*സ് എടുത്തിരിക്കുന്നത്. രാഹുല്* ദ്രാവിഡിനെ മറികടന്നാണ് സച്ചിന്* നാലാം ഇന്നിംഗ്സില്* കേമനായത്. 62 ടെസ്റ്റുകളില്* നിന്ന് ദ്രാവിഡ് 1507 റണ്*സാണ് ദ്രാവിഡ് നേടിയിരിക്കുന്നത്.

നാലാം ഇന്നിംഗ്സില്* ഏറ്റവും കൂടുതല്* റണ്*സ് നേടിയവരില്* മൂന്നാമത് വെസ്റ്റിന്*ഡീസിന്റെ ബ്രയന്* ലാറയാണ്. 52 ടെസ്റ്റുകളില്* നിന്ന് ലാറ 1440 റണ്*സാണ് നേടിയിരിക്കുന്നത്.


Keywords:Rahul Dravid, Brayaen Lara,cricket news, sports news,world record , Sachin Tendulkar