സന്തോഷം, ദുഖം , അറിവ് , സ്നേഹം, കൂടാതെ മറ്റുള്ള വികാരങ്ങള്* ഒരുമിച്ചു പണ്ട് പണ്ട് ഒരു ദ്വീപില്* താമസിച്ചിരുന്നു .
ഒരു ദിവസം ദ്വീപ്* കടലില്* മുങ്ങുവാന്* പോകുന്നു എന്ന മുന്നറിയിപ്പ് ഇവര്*ക്ക് ലഭിച്ചു . എല്ലാവരും അവരവരുടെ വഞ്ചിയില്* ദ്വീപില്* നിന്നും താമസം മാറുവാന്* തീരുമാനിച്ചു . സ്നേഹം മാത്രം ദ്വീപില്* നിന്നും പോകുവാന്* താല്പര്യം കാണിച്ചില്ല . അവസാന നിമിഷം വരെ ദ്വീപില്* തങ്ങുവാന്* അവള്* തീരുമാനിച്ചു . ദ്വീപ്* പൂര്*ണമായി കടലിനടിയില്* താഴാന്* തുടങ്ങിയപ്പോള്* ദ്വീപില്* നിന്നും രക്ഷ്പെടാതെ വേറെ വഴിയില്ല എന്നു അവള്* മനസിലാക്കി . സഹായത്തിനായി അവള്* പലരെയും തിരഞ്ഞു .
അപ്പോഴാണ്* "സമ്പത്ത് " ഒരു ആഡംബര വഞ്ചിയില്* പോകുന്നത് കണ്ടത് .. സ്നേഹം ചോദിച്ചു , അല്ലയോ സമ്പത്തെ ഞാനും നിന്റെ കൂടെ വന്നോട്ടെ ?
എന്നോട് ക്ഷമിക്കണം ,എന്റെ വഞ്ചിയില്* ഒരു പാട് സ്വര്*ണവും വെള്ളിയും ഉണ്ട്, നിനക്ക് ഇരിക്കാന്* എന്റെ വഞ്ചിയില്* സ്ഥലം ഇല്ല " സമ്പത്ത് മറുപടി പറഞ്ഞു .
അപ്പോഴാണ്* പൊങ്ങച്ചം അവന്റെ സുന്ദരമായ വഞ്ചിയില്* പോകുന്നത് അവള്* കണ്ടു . അലറി വിളിച്ചു കൊണ്ട് അവള്* പൊങ്ങച്ച ത്തോട് പറഞ്ഞു, "എന്നെ രക്ഷിക്കൂ "
നിന്നെ രക്ഷിക്കാന്* എനിക്ക് ആകില്ല , നീ ആകെ നനഞ്ഞി രിക്കുന്നു ,എന്റെ സുന്ദരമായ വഞ്ചി വൃത്തികേടാകും .
പൊങ്ങച്ചം മറുപടി പറഞ്ഞു .
നിരാശയായ അവള്* " ദുഖം "പോകാന്* തയ്യാറെടുക്കുന്നത് കണ്ടു . നിലവിളിച്ചു കൊണ്ട് അവള്* സഹായതിനായ് കേണു .എന്നെ തനിച്ചു പോകാന്* ആണ് ഇഷ്ടം എന്നു ദുഖം മറുപടി പറഞ്ഞു .
അവള്* പിന്നെയും നിലവിളിച്ചു കൊണ്ട് സന്തോഷത്തിനോ ടു പറഞ്ഞു. എന്നെ ഒന്ന് രക്ഷിക്കൂ " സന്തോഷം കൊണ്ട് മതി മറന്ന "സന്തോഷം" അവളുടെ വിളി കേട്ടില്ല.
അപ്പോഴാണ് അവള്* ഒരു ശബ്ദം കേട്ടത് , വരൂ , ഞാന്* നിന്നെ കൊണ്ട് പോകാം . വളരെ പ്രായം കൂടിയ ഒരാള്* ആയിരുന്നു അത് .

ധൃതിയില്* അവള്* അയാളുടെ പേര് ചോദിയ്ക്കാന്* മറന്നു . കരക്ക് അടുത്തപ്പോള്* അയാള്* അയാളുടെ വഴിക്ക് പോയി . എത്ര മാത്രം അയാളോട് കടപെട്ടിരിക്കുന്നു എന്നു അവള്*ക് ബോധ്യം ആയി .
പിറ്റേന്ന് അവള്* അറിവിനെ കണ്ടുമുട്ടി . അവള്* ചോദിച്ചു " എന്നെ സഹായിച്ച അയാള്* ആരായിരുന്നു ? "
അത് " സമയം "ആയിരുന്നു . അറിവ് മറുപടി പറഞ്ഞു
മറ്റു പലരും എന്നെ സഹായിക്കാതിരുന്നപ്പോള്* സമയം എന്തിനാണ് എന്നെ സഹായിച്ചത് ? സ്നേഹം ചോദിച്ചു .
"സമയത്തിന് മാത്രമേ സ്നേഹത്തിന്റെ മഹത്വം മനസിലാക്കാന്* ഉള്ള കഴിവ് ഉള്ളൂ" , പുഞ്ചിരിച്ചു കൊണ്ട് അറിവ് മറുപടി പറഞ്ഞു

Keywords: snehathinte mahathwam,cherukadha, stories, short stories, moral stories,story