വെസ്റ്റിന്*ഡീസിനെതിരായ രണ്ടാം ടെസ്റ്റില്* ഇന്ത്യക്ക് കൂറ്റന്* സ്കോര്*. ടീം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്* 631 റണ്*സ് എന്ന നിലയില്* ഇന്നിംഗ്സ് ഡിക്ലയര്* ചെയ്തു. രാഹുല്* ദ്രാവിഡ് (119), വി വി എസ് ലക്ഷ്മണന്* (പുറത്താകാതെ 176), ധോണി (144) എന്നിവരുടെ സെഞ്ച്വറി പ്രകടനങ്ങളുടെ പിന്**ബലത്തിലാണ് ടീം ഇന്ത്യ മികച്ച സ്കോറിലെത്തിയത്.

അഞ്ച് വിക്കറ്റ് നഷ്ടത്തില്* 346 റണ്*സ് എന്ന നിലയില്* ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയെ മുന്നോട്ട് നയിച്ചത് വി വി എസ് ലക്ഷ്മണനും ധോണിയും ചേര്*ന്നാണ്. മത്സരം തുടങ്ങി അധികം വൈകാതെ തന്നെ വി വി എസ് ലക്ഷ്മണന്* സെഞ്ച്വറി തികച്ചിരുന്നു. ലക്ഷ്മണിന്റെ പതിനേഴാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഇന്നത്തേത്.

ഇരുപത്തിയഞ്ച് റണ്*സെടുത്ത് പുറത്തായ യുവരാജിന് പകരമായിട്ടാണ് നായകന്* ധോണി ക്രീസിലെത്തിയത്. ലക്ഷ്മണന് കൂട്ടായി ധോണിയും നിലയുറപ്പിച്ചതോടെ ടീം ഇന്ത്യ കൂറ്റന്* സ്കോറിലേക്ക് കുതിക്കുകയായിരുന്നു. 175 പന്തുകളില്* നിന്ന് അഞ്ച് സിക്സറുകളും 10 ഫോറുകളും ഉള്*പ്പടെ 144 റണ്*സ് എടുത്താണ് ധോണി പുറത്തായത്. ധോനിയുടെ അഞ്ചാം സെഞ്ച്വറിയാണ് ഇത്. നാല് റണ്*സുമായി അശ്വിന്* പുറത്താകാതെ നിന്നു.

മത്സരത്തിന്റെ ഒന്നാം ദിവസം രാഹുല്* ദ്രാവിഡിന്റെയും സെഞ്ച്വറി നേടിയ രാഹുല്* ദ്രാവിഡിന്റെയും അര്*ദ്ധ സെഞ്ച്വറി നേടിയ വി വി എസ് ലക്ഷ്മണന്റെയും ഗൌതം ഗംഭീറിന്റെയും മികച്ച പ്രകടനത്തിന്റെ പിന്**ബലത്തിലാണ് ടീം ഇന്ത്യ മികച്ച സ്കോറിലെത്തിയത്. 207പന്തുകളില്* നിന്ന് ഒമ്പത് ഫോറുകളും രണ്ട് സിക്സറുകളും ഉള്*പ്പടെ 119 റണ്*സെടുത്താണ് ദ്രാവിഡ് പുറത്തായത്. ദ്രാവിഡിന്റെ മുപ്പത്തിയാറാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇത്. അതേസമയം നൂറാം സെഞ്ച്വറി ലക്*ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ സച്ചിന് 38 റണ്*സ് എടുക്കാനെ ആയുള്ളൂ.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണര്*മാരായ സെവാഗും ഗംഭീറും ചേര്*ന്ന് 12.1 ഓവറില്* 66 റണ്*സ് ആണ് എടുത്തത്. ആദ്യം പുറത്തായത് സെവാഗാണ്. 33 പന്തുകളില്* നിന്ന് എട്ടു ഫോറുകള്* ഉള്*പ്പെടെ സെവാഗ് 38 റണ്*സ് എടുത്തിരുന്നു. 103 പന്തുകളില്* നിന്ന് എട്ട് ഫോറുകള്* ഉള്*പ്പടെ 65 റണ്*സ് എടുത്താണ് ഗൌതം ഗംഭീര്* പുറത്തായത്. ഗംഭീറിന് പകരമായി ക്രീസിലെത്തിയ ഇഷാന്തിന് റണ്*സൊന്നും എടുക്കാനായില്ല.Keywords: Goutham Gambheer,cricket news,sports news,sevag,Ishanth,Indian captain M S Dhoni,Rahul Dravid,Dhoni hits century