വെസ്റ്റിന്*ഡീ*സിനെതിരെയുള്ള രണ്ടാം ടെസ്റ്റില്* ഇന്ത്യ മികച്ച നിലയില്*. ഒന്നാംദിവസം മത്സരം അവസാനിപ്പിക്കുമ്പോള്* ടീം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്* 346 റണ്*സ് എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ രാഹുല്* ദ്രാവിഡിന്റെയും അര്*ദ്ധ സെഞ്ച്വറി നേടിയ വി വി എസ് ലക്ഷ്മണന്റെയും ഗൌതം ഗംഭീറിന്റെയും മികച്ച പ്രകടനത്തിന്റെ പിന്**ബലത്തിലാണ് ടീം ഇന്ത്യ ഈ സ്കോറിലെത്തിയത്.

മത്സരം അവസാനിപ്പിക്കുമ്പോള്* 73 റണ്*സുമായി ലക്ഷ്മണനും റണ്*സൊന്നുമെടുക്കാതെ യുവരാജ് സിംഗുമാണ് ക്രീസില്*. 207പന്തുകളില്* നിന്ന് ഒമ്പത് ഫോറുകളും രണ്ട് സിക്സറുകളും ഉള്*പ്പടെ 119 റണ്*സെടുത്താണ് ദ്രാവിഡ് പുറത്തായത്. ദ്രാവിഡിന്റെ മുപ്പത്തിയാറാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇത്. അതേസമയം നൂറാം സെഞ്ച്വറി ലക്*ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ സച്ചിന് 38 റണ്*സ് എടുക്കാനെ ആയുള്ളൂ.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണര്*മാരായ സെവാഗും ഗംഭീറും ചേര്*ന്ന് 12.1 ഓവറില്* 66 റണ്*സ് ആണ് എടുത്തത്. ആദ്യം പുറത്തായത് സെവാഗാണ്. 33 പന്തുകളില്* നിന്ന് എട്ടു ഫോറുകള്* ഉള്*പ്പെടെ സെവാഗ് 38 റണ്*സ് എടുത്തിരുന്നു. 103 പന്തുകളില്* നിന്ന് എട്ട് ഫോറുകള്* ഉള്*പ്പടെ 65 റണ്*സ് എടുത്താണ് ഗൌതം ഗംഭീര്* പുറത്തായത്. ഏറ്റവുമൊടുവില്* പുറത്തായത് ഇഷാന്ത് ശര്*മ്മയാണ്. ഇഷാന്തിന് റണ്*സൊന്നും എടുക്കാനായില്ല.


Keywords: cricket test,test century,dravid, yuvaraj singh, ishanth sharma,sevag, gambeer, lakshmanan,sachin tendulkar,100 century,team india, cricket news, sports news