അര്*ഥമില്ലാത്ത ഏകദിന മല്**സരങ്ങളുടെ എണ്ണം കുറയ്ക്കാന്* ഐ സി സി തയ്യാറാകാണമെന്ന് ടീം ഇന്ത്യയുടെ മുന്* നായകന്* രാഹുല്* ദ്രാവിഡ്. എന്നാല്* ലോകകപ്പ് പോലെയുള്ള ഏകദിന ടൂര്*ണമെന്റുകള്*ക്ക് കൂടുതല്* ശ്രദ്ധ കൊടുക്കുകയും വേണമെന്നും ഇന്ത്യന്* താരം പറഞ്ഞു. ബ്രാഡ്മാന്* പ്രഭാഷണം നടത്തുകയായിരുന്നു ദ്രാവിഡ്.

ഡേ-നൈറ്റ് ടെസ്റ്റ് നടത്തുന്നതിന്റെ സാധ്യതകള്* തേടണം. രണ്ടു ടെസ്റ്റ്, ഏഴ് ഏകദിനം, കുറേ ട്വന്റി20 മല്*സരങ്ങള്* എന്നിങ്ങനെ പരമ്പരകള്* നടത്തുന്നത് ഒഴിവാക്കണം. എന്തെങ്കിലും ചെയ്യാന്* സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും ദ്രാവിഡ് പറഞ്ഞു.

ഇന്ത്യാ - ഇംഗ്ലണ്ട് ഏകദിന പരമ്പരയില്* കാണികള്* കുറവായിരുന്നത് അദ്ഭുതപ്പെടുത്തി. ഒരുപക്ഷേ, ചരിത്രത്തില്* ആദ്യമാവാം ഏകദിന മല്*സരങ്ങള്*ക്കായി ഇന്ത്യന്* ഗ്രൌണ്ടുകള്* നിറയാത്തത്. കുറച്ചുനാള്* മുന്*പു മാത്രം നാലു ടെസ്റ്റും അഞ്ച് ഏകദിനവും അടങ്ങിയ പരമ്പരയില്* ഏറ്റുമുട്ടിയ ഇന്ത്യയും ഇംഗ്ലണ്ടും വീണ്ടും മല്*സരിക്കുന്നതിനാലാകാം കാണികള്* ഗ്രൌണ്ടിലെത്താതിരുന്നത്- ദ്രാവിഡ് പറഞ്ഞു.

ഓസ്ട്രേലിയയ്ക്കു പുറത്തുനിന്ന് ബ്രാഡ്മാന്* പ്രഭാഷണത്തിനായി ക്ഷണിക്കപ്പെടുന്ന ആദ്യ താരമാണ് രാഹുല്* ദ്രാവിഡ്.


Keywords:Bradman,ICC,Indian captain, There is too Much Meaningless One-Day Cricket,Rahul Dravid