‘ഒരു മറവത്തൂര്* കനവ്’ ലാല്* ജോസ് എന്ന സംവിധായകന്*റെ ആദ്യചിത്രമായിരുന്നു. ശ്രീനിവാസന്*റെ തിരക്കഥയിലൊരുക്കിയ ആ സിനിമ വന്* വാണിജ്യവിജയം നേടി. അതോടെ ലാല്* ജോസ് മലയാളത്തിന്*റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനുമായി മാറി. മീശമാധവന്*, ക്ലാസ്മേറ്റ്സ്, അറബിക്കഥ, ചാന്തുപൊട്ട്, എല്**സമ്മ എന്ന ആണ്*കുട്ടി തുടങ്ങി ഒട്ടേറെ ഹിറ്റുകള്* സമ്മാനിച്ച ലാല്* ജോസ് ഇപ്പോല്* ദിലീപിനെ നായകനാക്കി സ്പാനിഷ് മസാല എന്ന സിനിമയുടെ തിരക്കിലാണ്.

മറവത്തൂര്* കനവിന് ശേഷം ശ്രീനിവാസന്*റെ തിരക്കഥയില്* ലാല്* ജോസ് ഒരു സിനിമയും ചെയ്തില്ല. എന്നാല്* ലാലു സംവിധാനം ചെയ്ത പല ചിത്രങ്ങളിലും ശ്രീനി അഭിനയിച്ചു. ഇപ്പോഴിതാ വീണ്ടും ലാല്* ജോസിനായി ശ്രീനിവാസന്* ഒരു തിരക്കഥ രചിക്കുകയാണ്.

സ്പാനിഷ് മസാലയ്ക്ക് ശേഷം ലാല്* ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്രീനിയാണ് രചന നിര്*വഹിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് നായകന്*. നാട്ടിന്**പുറത്തിന്*റെ പശ്ചാത്തലത്തില്* നര്*മ്മരസപ്രധാനമായ ഒരു പ്രണയകഥയായിരിക്കും ഈ സിനിമ. ശ്രീനി രചിച്ച ‘നരേന്ദ്രന്* മകന്* ജയകാന്തന്* വക’ എന്ന ചിത്രത്തില്* ചാക്കോച്ചന്* മുമ്പ് നായകനായിട്ടുണ്ട്.

ദിലീപിന് ശേഷം ലാല്* ജോസിന് ഏറ്റവും പ്രിയപ്പെട്ട നടനായി കുഞ്ചാക്കോ ബോബന്* മാറുകയാണ്. എല്**സമ്മ എന്ന ആണ്*കുട്ടിയില്* ചാക്കോച്ചന്* നായകനായെങ്കില്* സ്പാനിഷ് മസാലയില്* അദ്ദേഹം ഉപനായകനാണ്. മുമ്പ് ക്ലാസ്മേറ്റ്സില്* നരേന്* അവതരിപ്പിച്ച മുരളി എന്ന കഥാപാത്രത്തിനായി ലാല്* ജോസ് ആദ്യം തീരുമാനിച്ചത് കുഞ്ചാക്കോ ബോബനെയായിരുന്നു.