ഇതിഹാസതാരം സച്ചിന്* ടെണ്ടുല്*ക്കറുടെ നൂറാം സെഞ്ച്വറിക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. വെസ്റ്റിന്*ഡീസിനെതിരെ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്* വച്ച് നടക്കുന്ന മൂന്നാം ടെസ്റ്റില്* സച്ചിന്* നൂറ് നൂറില്* തികയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്*. സച്ചിന്റെ തട്ടകമായ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെയും (എം സി എ) പ്രതീക്ഷകള്* മറ്റൊന്നല്ല. വാംഖഡെയില്* സച്ചിന്* നൂറ് തികച്ചാല്* എം സി എ സമ്മാനമായി നല്*കുക നൂറ് സ്വര്*ണ നാണയങ്ങളാണ്.

ഈഡന്* ഗാര്*ഡന്*സില്* നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്* നൂറാം സെഞ്ച്വറി നേടിയാല്* നൂറ് സ്വര്*ണനാണയങ്ങള്* നല്*കാമെന്ന് ബംഗാള്* ക്രിക്കറ്റ് അസോസിയേഷനും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്* ഈ ടെസ്റ്റില്* സച്ചിന് 38 റണ്*സ് മാത്രമേ നേടാനായിരുന്നുള്ളു.

അതേസമയം താ*ന്* നൂറാം സെഞ്ച്വറിയെ കുറിച്ച് ആശങ്കപ്പെടുന്നില്ലെന്ന് സച്ചിന്* ടെണ്ടുല്*ക്കര്* പറഞ്ഞു.
Keywords:Cricket news, Sports news,Mumbai cricket assossiation,Prize to MCA,100th ton will fetch Sachin Tendulkar ,100 gold coins from MCA