വെസ്റ്റിന്*ഡീസിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്* ടീമില്* യുവരാജ് സിംഗിന് ഇടം*പിടിക്കാനായില്ല. യുവരാജിന് പകരം രോഹിത് ശര്*മ ടീമിലെത്തി. കഴിഞ്ഞമത്സരങ്ങളില്* ടീമിലില്ലാതിരുന്ന ഹര്*ഭജന്* സിംഗിന് ഇത്തവണയും അവസരം ലഭിച്ചില്ല.

കഴിഞ്ഞ മത്സരങ്ങളില്* തിളങ്ങാനാകാതിരുന്നതാണ് യുവരാജിന് തിരിച്ചടിയായത്. കഴിഞ്ഞ മൂന്ന് ഇന്നിംഗ്സുകളിലായി 66 റണ്*സ് മാത്രമാണ് യുവരാജിന് നേടാനായത്. അതേസമയം രഞ്ജി ട്രോഫിയില്* റയില്*വേസിനും രാജസ്ഥാനുമെതിരെ നേടിയ സെഞ്ചുറികളാണു രോഹിത് ശര്*മയ്ക്കു ഗുണകരമായത്.

സ്പിന്നര്*മാരായ ആര്* അശ്വിനും പ്രഗ്യാന്* ഓ)ജയും മികച്ച ഫോം തുടരുന്ന സാഹചര്യത്തിലാണ് ഹര്*ഭജന്* സിംഗിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്* 22നാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക.

ടീം: ധോണി (നായകന്**), സെവാഗ്, ഗംഭീര്*, ദ്രാവിഡ്, സച്ചിന്*, ലക്ഷ്മണ്*, രോഹിത് ശര്*മ, ഇഷാന്ത്, അശ്വിന്*, ഓജ, ഉമേഷ് യാദവ്, വിരാട് കോഹ്*ലി, അജിന്*ക്യ, രാഹുല്* ശര്*മ, വരുണ്* ആരോണ്*.


Keywords:Dhoni, sevag,gambheer, dravid, sachin, lakshman, rohit sharma, Ishanth, Aswin, Ohja, Umesh, yadav, Veerad Kohli, Ajinkya, Rahul Varma,Aaron,cricket news, sports news,Yuvi dropped for 3rd Test, Rohit makes comeback