അല്* ജസീറ നെറ്റുവര്*ക്ക് അവരുടെ ഇംഗ്ലീഷ് ചാനല്* ഇന്ത്യയില്* ആരംഭിച്ചു. ഖത്തര്* അടിസ്ഥാനമായുള്ള ഈ ന്യൂസ് കമ്പനിയുടെ പുതിയ ചാനല്* 48 മില്യണ്* പ്രേക്ഷകരെയാണ് പ്രതീക്ഷിക്കുന്നത്.

അല്* ജസീറ ഇംഗ്ലീഷ് ഇന്ത്യയിലെമ്പാടുമുള്ള ഡിഷ് ടി വി ഡി*ടി*എച്ചിന്*റെ 11.7 മില്യണ്* വരിക്കാര്*ക്ക് ലഭ്യമാകും.

ഇന്ത്യയെ അല്* ജസീറ തങ്ങളുടെ കമ്പനിയുടെ ഒരു പ്രധാന ബിസിനസ് കേന്ദ്രമായാണ് കാണുന്നത്. വാര്*ത്താചാനലുകളോട് ഇത്രയേറെ താല്*പ്പര്യം കാണിക്കുന്ന മറ്റൊരു ജനതയും ലോകത്തില്ല. ലോകമെങ്ങുനിന്നുമുള്ള ഞങ്ങളുടെ റിപ്പോര്*ട്ടര്*മാര്* ഏറ്റവും മികച്ച റിപ്പോര്*ട്ടുകള്* ജനങ്ങളില്* എത്തിക്കും. ആഴമുള്ള കവറേജ് ഞങ്ങള്* ഉറപ്പുനല്*കുന്നു. - അല്* ജസീറ ഇംഗ്ലീഷിന്*റെ എം ഡി അല്* അന്**സ്റ്റി പറയുന്നു.

ലോകമെമ്പാടുമായി 70 ബ്യൂറോകളുള്ള അന്താരാഷ്ട്ര ചാനലാണ് അല്* ജസീറ ഇംഗ്ലീഷ്. നിലവില്* 130 രാജ്യങ്ങളിലെ ടെലിവിഷനുകളില്* അല്* ജസീറ ന്യൂസ് ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ ലോഞ്ചിംഗ് കമ്പനിയുടെ മുന്നേറ്റത്തിലെ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. അല്* ജസീറയുടെ ഡല്*ഹി ബ്യൂറോ ചീഫ് അന്**മോല്* സക്സേനയാണ്.Keywords:Delhi beuro chief, Anmol saxena,English MD, Al Anstey,network,Dish TV,chanel coverage,DDH,Al Jazeera English launches in India