വെസ്റ്റ് ഇന്റീസിനെതിരായ ടെസ്റ്റ് പരമ്പരയില്* നിന്ന് ഒഴിവാക്കപ്പെട്ട ഹര്*ഭജന്* സിംഗ് ഇന്ത്യന്* ടീമിന്റെ ഓസ്ട്രേലിയന്* പര്യടത്തിലും ഉണ്ടാവില്ലെന്ന് സൂചന. ഹര്*ഭജനെ ഉള്*പ്പെടുത്തണമോ വേണ്ടയോ എന്നതാണ് സെലക്ടര്*മാരെ കുഴപ്പിക്കുന്ന ചോദ്യം.

കളിക്കളത്തിലെ പ്രകടനത്തിനാണ് സെലക്ടര്*മാര്* മുന്**ഗണന നല്*കുന്നത്. പക്ഷേ ക്യാപ്റ്റന്* ധോണിയാകട്ടെ 31-കാരനായ ഹര്*ഭജന്റെ പരിചയസമ്പന്നതയാണ് ചൂണ്ടിക്കാട്ടുന്നത്. നവംബര്* 25-ന് ടീമിനെ തെരഞ്ഞെടുക്കാനായി ചേരുമ്പോള്* ബി സി സി ഐ സെലക്ടര്*മാര്* കുഴങ്ങുമെന്നുറപ്പാണ്.

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം പരുക്കുമായി മടങ്ങിയെത്തിയ ഹര്*ഭജന്* സെലക്ടര്*മാരുടെ പ്രീതി സമ്പാദിക്കാന്* മാത്രം ഒന്നും ചെയ്തിട്ടുമില്ല. രഞ്ജിട്രോഫിയിലും ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. പ്രകടനത്തിന്റെ മികവില്* പ്രഗ്യാന്* ഓജയും ആര്* അശ്വിനും ഇന്ത്യന്* ടീമില്* സ്ഥാനം ഉറപ്പിക്കുമെന്നാണ് കണക്കുകൂട്ടല്*. അപ്പോള്* ഹര്*ഭജനേക്കൂടി തിരുകിക്കയറ്റണോ എന്നതാണ് സെലക്ടര്*മാര്* ആലോചിക്കുന്നത്.


Keywords: Cricket news, Sports news,MS Dhonni, Renjitrophy,Pragyan Ohja, R Aswin, Team Captain,Harbhajan Singh Likely , Ignored for Australia Tour