പരമ്പര തൂത്തുവാരാന്* ടീം ഇന്ത്യ ഇന്ന് വെസ്റ്റിന്*ഡീസിനെതിരെയുള്ള മൂന്നാം ടെസ്റ്റിന് ഇറങ്ങുന്നു. ആദ്യ രണ്ട് ടെസ്റ്റുകളിലും വിജയിച്ച് പരമ്പര ഇതിനകം സ്വന്തമാക്കിയ ടീം ഇന്ത്യ വാംഖഡെയില്* ഒരു സുവര്*ണ നേട്ടവും പ്രതീക്ഷിക്കുന്നുണ്ട്. ബാറ്റിംഗ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കറുടെ നൂറാം സെഞ്ച്വറിയാണ് അത്.

സ്വന്തം നാട്ടുകാര്*ക്ക് മുന്നില്* സച്ചിന്* ആ സുവര്*ണ്ണ നേട്ടം സ്വന്തമാക്കുമെന്നു തന്നെയാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്. സച്ചിന്* നൂറാം സെഞ്ച്വറി നേടിയാണ് നൂറ് സ്വര്*ണ്ണനാണയങ്ങള്* സമ്മാനമായി നല്*കുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്* പ്രഖ്യാപിച്ചിട്ടുണ്ട്.

ഓസീസ് പര്യടനം മുന്നില്* കണ്ട് മികച്ച ടീമിനെ ഒരുക്കാനുള്ള പരീക്ഷണങ്ങള്*ക്ക് ടീം ഇന്ത്യ ഇന്ന് മുതിര്*ന്നേക്കും. യുവരാജിന് പകരം രോഹിത് ശര്*മ്മയെ ടീമില്* ഉള്*പ്പെടുത്തിയിട്ടുണ്ട്. എന്നാല്* അന്തിമ ഇലവനിലേക്ക് എത്താന്* രോഹിത്തിന് ഇത്തവണയാകുമോയെന്ന് ഉറപ്പില്ല. വിരാട് കോഹ്*ലിയാണ് രോഹിത്തിന് വെല്ലുവിളി ഉയര്*ത്തുന്നത്. ബൗളിംഗില്* ഇഷാന്ത് ശര്*മയ്ക്കുപകരം വരുണ്* ആരോണിന് സ്ഥാനം കിട്ടാനിടയുണ്ട്.

അതേസമയം ഒരു ടെസ്റ്റെങ്കിലും അതുമല്ലെങ്കില്* ഒരു സമനിലയെങ്കിലും നേടാനാകും വെസ്റ്റിന്*ഡീസിന്റെ ശ്രമം. പരമ്പരയിലെ ഏകപക്ഷീയ പരാജയം ഒഴിവാക്കാന്* സമിയും കൂട്ടരും പൊരുതിനോക്കുമ്പോള്* മത്സരം കടുപ്പമേറും.


Keywords: Sachin tendulkar, Veerad Kohli, Rohit Sharma,cricket news, sports news today,100 century,India eye clean sweep against Windies