വ്യഭിചാരക്കുറ്റത്തിന് അറസ്റ്റിലായ നടി ഭുവനേശ്വരി നല്**കിയതാണെന്ന് അവകാശപ്പെട്ട് തമിഴ് മാധ്യമങ്ങള്* പ്രസിദ്ധീകരിച്ച നക്ഷത്രവേശ്യകളുടെ ലിസ്റ്റില്* പ്രതിഷേധിക്കാന്* കൂടിയ യോഗത്തില്* വച്ച് മാധ്യമപ്രവര്*ത്തകരെ പുലഭ്യം പറഞ്ഞ കേസില്* ശരത്*കുമാര്*, സത്യരാജ്, സൂര്യ, വിവേക്, ശ്രീപ്രിയ എന്നീ താരങ്ങളോട് കോടതിയില്* ഹാജരാകാന്* ഊട്ടി കോടതി ഉത്തരവിട്ടു. തമിഴ്*നാട്ടിലെ പല കോടതികളിലും ഈ കേസ് നിലവിലുണ്ടെങ്കിലും ഊട്ടി ക്രിമിനല്* കോടതിയാണ് ആദ്യമായി ഈ കേസ് വിചാരണയ്ക്ക് എടുത്തിരിക്കുന്നത്.

2009 ഒക്*ടോബര്* ആദ്യവാരമാണ് നടി ഭുവനേശ്വരി അറസ്റ്റിലായത്. വേശ്യാവൃത്തിക്ക് അറസ്റ്റിലായ ഭുവനേശ്വരി പൊലീസിന് നല്*കിയെന്ന് പറയപ്പെടുന്ന നക്ഷത്രവേശ്യകളുടെ ലിസ്റ്റ് തമിഴ് മാധ്യമങ്ങളില്* വന്നതോടെയാണ് താരങ്ങള്* മാധ്യമപ്രവര്*ത്തകര്*ക്ക് എതിരെ തിരിഞ്ഞത്. മലയാളത്തിലെയും തമിഴിലെയും പല മുതിര്*ന്ന നടിമാരെയും മാധ്യമങ്ങള്* വേശ്യകളാക്കി മുദ്രകുത്തി എന്നായിരുന്നു താരങ്ങള്* ആരോപിച്ചത്. ആവേശം മൂത്ത സൂര്യ, വിവേക്, സത്യരാജ്, ശ്രീപ്രിയ, ചേരന്*, വിജയകുമാര്* എന്നിവര്* വായില്* തോന്നിയ രീതിയിലായിരുന്നു ഭുവനേശ്വരി വിവാദത്തില്* പ്രതികരിച്ചത്.

ഹോര്*മോണ്* പ്രശ്നങ്ങളാല്* ശരീരം ചീര്*ത്ത രണ്ട് മലയാള നടികളും (ഷക്കീലയും അഞ്ജുവും), വിവാഹമോചനം നേടിയ രണ്ട് നടികളും (പാര്*ത്ഥിപന്റെ ഭാര്യയായിരുന്ന സീതയും രാമരാജന്റെ ഭാര്യയായിരുന്ന നളിനിയും), കലാപാരമ്പര്യമുള്ള കുടുംബത്തില്* നിന്നുള്ള രണ്ട് നടികളും (നടന്* വിജയകുമാറിന്റെ ഭാര്യ മഞ്ജുളയും മറ്റൊരു നടിയായ ശ്രീപ്രിയയും) നിര്*ബാധം വേശ്യാവൃത്തി ചെയ്യുന്നവരാണ്. പെരിയ നടി എന്ന് പേരെടുത്തിട്ടുള്ള ഒരു നടി (നമിത) ഒരു മണിക്കൂറിന് ഒരു ലക്ഷം രൂപയാണ് വാങ്ങുന്നത്. വിശ്വസ്തരായ മാനേജര്*മാര്* മൂലമാണ് ഇവര്* വേശ്യാവൃത്തി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവരെ പിടിക്കാന്* പൊലീസിന് കഴിയില്ല - എന്ന് ഭുവനേശ്വരി പറഞ്ഞതായാണ് തമിഴ് മാധ്യമങ്ങള്* റിപ്പോര്*ട്ടുചെയ്തത്.

നടികള്* വേശ്യകളല്ലെന്നും മാധ്യമപ്രവര്*ത്തകര്* കരുതിക്കൂട്ടിയാണ് നല്ല നിലയില്* കഴിയുന്ന ഈ നടികളെ വേശ്യാപ്പട്ടികയിലേക്ക് വലിച്ചിഴച്ചത് എന്നായിരുന്നു താരങ്ങള്* ഒന്നടങ്കം വാദിച്ചത്. മാധ്യമപ്രവര്*ത്തകരെ രജനീകാന്ത് അടക്കമുള്ള താരങ്ങള്* ഒത്തൊരുമിച്ച് പിതൃശൂന്യര്* എന്ന് വിളിച്ചു. പ്രസിദ്ധീകരിക്കാന്* പറ്റാത്തത്ര പുലഭ്യവും തെറിയും പറഞ്ഞു. ഊട്ടി കോടതിയുടെ ഉത്തരവ് പ്രകാരം ഡിസംബര്* 19-നാണ് ഇവര്* ഹാജരാകേണ്ടത്. ഊട്ടി കോടതി ഈ കേസ് വിചാരണയ്ക്ക് എടുത്തതിനാല്* ഈ വിവാദം വീണ്ടും കൊഴുക്കുമെന്ന് കരുതപ്പെടുന്നു.


Keywords:Vijaykumar, surya, bhuvaneswari, sreepriya, seetha, nallini,vivek, cheran, shakeela, anju,rajanikanth,sarathkumar, namitha,sathyaraj, manjulla,Prostitute List Controversy,Summon for Stars