സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയില്* ഒരു മഹാത്ഭുതമായി മാറിയത് മാസങ്ങള്*ക്കുള്ളിലാണ്. ഏവരും ചര്*ച്ച ചെയ്യുന്നത് സന്തോഷിനെപ്പറ്റി മാത്രം. കൊണ്ടുപിടിച്ച് സിനിമാ സമരം നടക്കുമ്പോഴും സന്തോഷിന്*റെ ‘കൃഷ്ണനും രാധയും’ നിറഞ്ഞ സദസില്* പ്രദര്*ശിപ്പിച്ചു. ചെന്നൈയിലെ തിയേറ്ററുകളില്* ഇപ്പോള്* ഒരു മലയാള സിനിമ മാത്രമേ പ്രദര്*ശിപ്പിക്കുന്നുള്ളൂ, അത് ‘കൃഷ്ണനും രാധയു’മാണ്.

എന്നാല്* തനിക്ക് സിനിമ വലിയ ക്രേസ് ഒന്നുമല്ലെന്ന് സന്തോഷ് പറയുന്നു. “സിനിമയോട്* കുട്ടിക്കാലം മുതലേ ഇഷ്*ടമായിരുന്നു. എന്നു കരുതി സിനിമ അത്ര വലിയ ക്രേസ്* ഒന്നുമല്ല. നാളെ ഇതിലും വലിയ മറ്റൊരു താത്*പര്യം ഉണ്ടായാല്* ഞാന്* അതിന്* പിന്നാലെ പോവും.” - ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്* സന്തോഷ് വ്യക്തമാക്കുന്നു.

ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായ്, കാളിദാസന്* കഥയെഴുതുകയാണ് എന്നീ രണ്ടു സിനിമകള്* സന്തോഷ് ഉടന്* ചെയ്യുന്നുണ്ട്. അതിനുശേഷം സിനിമാജീവിതം അവസാനിപ്പിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് സന്തോഷ് പറയുന്നു.

“ഈ മേഖലയോട്* എനിക്ക് ഓവര്* ക്രേസില്ല. വേണ്ടി വന്നാല്* ഒരു വ്യക്*തിക്ക്* തനിച്ച്* ചെയ്യാവുന്ന കാര്യമേയുള്ളു എന്നു മനസിലാക്കി അത്* തെളിയിക്കാനുള്ള ശ്രമമായിരുന്നു. അതിലായിരുന്നു എന്*റെ ത്രില്**. അടുത്ത രണ്ടു പടത്തോടെ അത്* നഷ്*ടമായെന്നും വരാം.” - സന്തോഷ് പറയുന്നു.


Keywords: Jithubhai enna chockletbhai, Kallidasan,Krishanum radhayum,cinema field, Santhosh Pandit , Interview