റിയാലിറ്റി ഷോയ്ക്കിടെയിലെ കൊലപാതകം. മലയാ*ളത്തില്* ബുള്ളറ്റ് എന്ന സിനിമയുടെ ആശയം അതായിരുന്നു. എന്തായാലും ഇതേ ആശയവുമായി ഒരു ഹിന്ദി സിനിമ ഒരുങ്ങുന്നു. അക്ഷയ് കുമാറാണ് നായകന്*. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മാതൃകയില്* ഒരു സിനിമ എന്നതാണ് അക്ഷയ്കുമാറിന്*റെ കണ്**സെപ്ട്.

അക്ഷയ്കുമാര്* തന്നെയാണ് സിനിമ നിര്*മ്മിക്കുന്നത്. സിനിമ പൂര്*ണമായും ഒരു സെറ്റില്* തന്നെ ചിത്രീകരിക്കും. ഷോയുടെ അവതാരകനായാണ് അക്ഷയ് അഭിനയിക്കുന്നത്. റിയാലിറ്റി ഷോയ്ക്കിടെ ഒരാള്* കൊല്ലപ്പെടുന്നതും ഷോയില്* പങ്കെടുക്കുന്ന എല്ലാവരും സംശയിക്കപ്പെടുന്നതുമാണ് പ്രമേയം.

എന്നാല്* അക്ഷയ്കുമാറിന്*റെ ഈ പ്രൊജക്ട് ഇപ്പോള്* വിവാദത്തിലായിരിക്കുകയാണ്. ഈ ചിത്രത്തിന്*റെ കഥ തന്*റേതാണെന്നും അത് അക്ഷയ്കുമാര്* മോഷ്ടിച്ചെന്നും ആരോപിച്ച് തെലുങ്ക് സംവിധായകന്* ആദിത്യ ഓം രംഗത്തെത്തി. തന്*റെ കഥ റൈറ്റേഴ്സ് അസോസിയേഷനില്* രജിസ്റ്റര്* ചെയ്തയുടന്* അത് മോഷ്ടിക്കപ്പെടുകയായിരുന്നു എന്നാണ് ആദിത്യ പറയുന്നത്.

നവംബര്* 18നാണ് ആദിത്യ തന്*റെ കഥ രജിസ്റ്റര്* ചെയ്യുന്നത്. തൊട്ടടുത്ത ദിവസം തന്നെ അക്ഷയ്കുമാര്* ഈ പ്രൊജക്ട് പ്രഖ്യാപിക്കുകയും ചെയ്തു. തന്*റെ ആശയം ആരോ അക്ഷയ്കുമാറിന് ചോര്*ത്തിക്കൊടുത്തു എന്നാണ് ആദിത്യ ആരോപിക്കുന്നത്.

കുറേ മാസങ്ങളായി ഞാന്* ഈ കഥയുടെ രചനയിലാണ്. കഥ പൂര്*ത്തിയാക്കി രജിസ്റ്റര്* ചെയ്ത് തൊട്ടടുത്ത ദിവസം തന്നെ ഇത് പുറത്തായി. ഈ സംഭവത്തില്* ഞാന്* ഏറെ ദുഃഖിതനാണ്. റൈറ്റേഴ്സ് അസോസിയേഷനില്* ഞാന്* പരാതി നല്*കിക്കഴിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നുകാണാം - ആദിത്യ ഓം പറയുന്നു. അക്ഷയ്കുമാര്* ഈ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.


Keywords: Aadithya Oam,Akshay Kumar,risers assosiation, Bullet, Murder, realityshow,Akshay Stole my Concept'