‘മുംബൈ പൊലീസ്’ എന്ന പ്രൊജക്ട് ആലോചനാഘട്ടം മുതല്*തന്നെ മാധ്യമങ്ങളില്* നിറഞ്ഞുനില്*ക്കുകയാണ്. സഞ്ജയ് - ബോബി ടീമിന്*റെ തിരക്കഥയില്* റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ. പൃഥ്വിരാജും ആര്യയും ഒന്നിക്കുന്ന ചിത്രം. പൂര്*ണമായും മുംബൈയില്* ചിത്രീകരിക്കുന്ന സിനിമ. ഈ പ്രൊജക്ടിന്*റെ ഔട്ട്*ലൈന്* ഇതായിരുന്നു. എന്നാല്* ചിത്രത്തില്* നിന്ന് പൃഥ്വിരാജിനെ ഒഴിവാക്കി എന്ന വാര്*ത്തയാണ് പിന്നീട് കേട്ടത്. പകരം മമ്മൂട്ടി നായകനാകുന്നു എന്നും റിപ്പോര്*ട്ടുകള്* വന്നു.

മമ്മൂട്ടി നായകനാകുമോ എന്ന കാര്യത്തില്* സ്ഥിരീകരണമായിട്ടില്ല. എന്നാല്* പൃഥ്വിരാജിനെ ഈ പ്രൊജക്ടില്* നിന്ന് ഒഴിവാക്കിയതായി സംവിധായകന്* റോഷന്* ആന്*ഡ്രൂസ് അറിയിക്കുന്നു. തന്*റെ സിനിമയ്ക്കിടയില്* മറ്റൊരു സിനിമ ചെയ്യാന്* പോകുന്ന നായകനെ തനിക്കാവശ്യമില്ലെന്ന് റോഷന്* ആന്*ഡ്രൂസ് തുറന്നടിക്കുന്നു.

“പൃഥ്വിരാജിനെയാണ്* മുംബൈ പോലീസിലേക്ക്* ആദ്യം പരിഗണിച്ചത്*. പക്ഷേ, അദ്ദേഹം വളരെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹം ഈ സിനിമയില്* ഉണ്ടാവില്ല. തിരക്കുകള്* എല്ലാവര്*ക്കും വേണം. എന്നാല്*, ഒരു നടന്* ഒരു സിനിമയുമായി കരാര്* ചെയ്താല്* പിന്നെ ആ സിനിമയില്* പൂര്*ണ്ണമായും ശ്രദ്ധിക്കണം. അതിനിടയിലുള്ള മറ്റു തിരക്കുകള്* ശരിയാവില്ല. എന്നെ സംബന്ധിച്ചിടത്തോളം മുംബൈ പോലീസ്* എന്ന സിനിമയില്* അറുപത്* ദിവസം കൃത്യമായി ഷൂട്ടിംഗിന്* സഹകരിക്കുന്ന ഒരു നടനെയാണ്* ആവശ്യം. അതിനിടയില്* മറ്റൊരു സിനിമ ചെയ്യാന്* പോകുന്ന നടനെ എനിക്ക് ആവശ്യമില്ല” - റോഷന്* ആന്*ഡ്രൂസ് പറയുന്നു.


Keywords: Prithviraj,Mumbai Police,Sanjay-Boby team,Roshan Andrews, malayalam film news,Interview