‘ഡാം 999’ തമിഴ്നാട് നിരോധിച്ചു. ആ ചിത്രത്തിലെ രംഗങ്ങള്* കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളെ ഭയചകിതരാക്കുമെന്നാണ് കാരണം പറഞ്ഞിരിക്കുന്നത്. ക്രിയേറ്റീവ് ഫ്രീഡത്തിനുമേലുള്ള കടന്നുകയറ്റമെന്നൊക്കെ ഏവരും പറയുന്നു. എന്നാല്* തമിഴ്നാട്ടിലെ പ്രേക്ഷകരുടെ ഭാഗ്യം എന്നാണ് ‘ഡാം 999’ കണ്ട ഒരാള്* പ്രതികരിച്ചത്. ‘ഈ സിനിമ കാണുന്നതിലും ഭേദം മുല്ലപ്പെരിയാര്* ഡാം പൊട്ടുന്നതുതന്നെയാണ്’ എന്ന് മറ്റൊരു പ്രേക്ഷകര്* പ്രതികരിച്ചു.

സിനിമ എന്ന മാധ്യമത്തോട് നീതിപുലര്*ത്താത്ത ആഖ്യാനവും കണ്*ഫ്യൂഷനുണ്ടാക്കുന്ന കഥാഗതികളുമാണ് സോഹന്* റോയ് സംവിധാനം ചെയ്ത ഡാം 999 എന്ന ചിത്രത്തെ ഒരു ദുരന്തമാക്കി മാറ്റുന്നത്. ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു ദുരന്തത്തേക്കുറിച്ച് പറയുന്ന ചിത്രം പക്ഷേ പ്രേക്ഷകമനസിനെ തെല്ലും സ്പര്*ശിക്കുന്നില്ല. ‘ടൈറ്റാനിക്’ കണ്ടതിന്*റെ ആവേശത്തില്* തട്ടിക്കൂട്ടിയ സിനിമയെന്നൊക്കെ പറഞ്ഞാലും അതിശയോക്തിയില്ല.

ഒരുപാടുകാര്യങ്ങള്* ഒരു സിനിമയില്* പറഞ്ഞിരിക്കുകയാണ് സംവിധായകന്*. ഈ സിനിമ ഒരു ഡാമിനെക്കുറിച്ചാണ്, പ്രണയത്തേക്കുറിച്ചാണ്, തകരുന്ന വൈവാഹിക ബന്ധങ്ങളെക്കുറിച്ചാണ്, ആയൂര്*വേദത്തെക്കുറിച്ചാണ്, അഴിമതിയെക്കുറിച്ചാണ് - എന്നാല്* എന്തിനെക്കുറിച്ചാണ് എന്ന് ഒറ്റവാചകത്തില്* പറഞ്ഞാല്* കുഴങ്ങിപ്പോകും. ഇതെല്ലാം ചേര്*ന്നൊരു മസാല. അതും ഹോളിവുഡ് ഇതുവരെ കണ്ടിട്ടില്ലാത്തത്ര മോശം ഗ്രാഫിക് വര്*ക്ക് കൂടിയാകുമ്പോള്*, അസഹനീയം എന്നേ പറയാനുള്ളൂ.

ആത്മാവ് നഷ്ടപ്പെട്ട കഥാപാത്രങ്ങള്* സാഹിത്യഭാഷയില്* മൊഴിയുന്ന ഡയലോഗുകള്* കേട്ട് അന്തിച്ചിരിക്കുകയാണ് പ്രേക്ഷകര്*. കഥാപാത്രങ്ങള്*ക്കെല്ലാം ഒരേ വികാരം, ഒരേ ഭാവം. കഥാ തുടര്*ച്ചയില്* യാതൊരു ലോജിക്കുമില്ലാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. എന്ത് എന്തിന്*റെ ബാക്കി? ആര്*ക്കറിയാം!

കേരളത്തിന്*റെ മനോഹരമയ പ്രകൃതിഭംഗി, ഡാമിന്*റെ ഭീകരത ഇതൊക്കെ സിനിമയിലുണ്ട്. പക്ഷേ കഥയുടെ കണ്ടിന്യൂറ്റി നഷ്ടപ്പെട്ടുപോകുമ്പോള്* പ്രേക്ഷകന്* കാഴ്ചഭംഗിയൊക്കെ എങ്ങനെ ആസ്വദിക്കും. അതിന് ഏതെങ്കിലും ഫോട്ടോ പ്രദര്*ശനം കണ്ടാല്* പോരേ? പ്രേക്ഷകരുടെ മനസില്* ഇടം നേടാന്* ഒരു കഥാപാത്രത്തിനും കഴിയുന്നില്ല, വികലാംഗയായ സ്ത്രീയ്ക്കോ പ്രമേഹരോഗിയായ കുട്ടിക്കോ പോലും.

ക്ലൈമാക്സിലെ ഭീകര ദൃശ്യങ്ങള്* കണ്ടാല്* ചിരിവരും. ഇതിന് വാര്*ണര്* ബ്രദേഴ്സ് തന്നെയോ പണം മുടക്കിയത്? ദുര്*ബലമായ തിരക്കഥയും പരിതാപകരമായ സംവിധാനവും. ഒരുപാട് പണം മുടക്കിയാല്* സിനിമയാകില്ല. ഒരുപാട് വിവാദങ്ങളുയര്*ത്തിയാലും സിനിമയാവില്ല. വിവാദങ്ങളല്ല, കലാമൂല്യമാണ് ഒരു സിനിമയെ പ്രേക്ഷകമനസില്* നിലനിര്*ത്തുന്നത്. ഔസേപ്പച്ചന്*റെ ഗാനങ്ങള്* ഭേദമാണ്. എന്നാല്* ഇംഗ്ലീഷ് സിനിമയില്* തമിഴ്, ഹിന്ദി ഗാനങ്ങള്* കേള്*ക്കുമ്പോള്* അത് എന്തിന് എന്ന് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തമെങ്കിലും സ്രഷ്ടാക്കള്*ക്കുണ്ട്.

കൂടുതല്* പറയുന്നില്ല. ‘ഡാം 999’ എന്ന ചിത്രത്തിന് അനാവശ്യ വിവാദത്തിലൂടെ പ്രശസ്തി നല്*കിയ തമിഴ്നാട് സര്*ക്കാരിനും അവിടുത്തെ പ്രക്ഷോഭകാരികള്*ക്കും സംവിധായകന്* നന്ദി പറയണം. കാരണം ഇത്രയും വാര്*ത്താപ്രാധാന്യം ‘ഡാം 999’ അര്*ഹിക്കുന്നില്ല.


Keywords:Director Sohan Roy,Mullaperiyar Dam,Ouseppachan,Titanic,Dam 999 Review