ഇന്ത്യന്* ക്രിക്കറ്റ്* താരം യുവരാജ്* സിംഗിന് ശ്വാസകോശ ട്യൂമര്*. യുവരാജിന്റെ ശ്വാസകോശത്തിന്റെ ഇടതു ഭാഗത്തായാണ്* ട്യൂമര്* കണ്ടെത്തിയത്*. യുവരാജിന്റെ അമ്മ ശബ്നം സിംഗ് ശനിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു.

യുവരാജ് സ്കാനിംഗിനും ബയോപ്സിയും വിധേയനായിരുന്നു എന്നും എന്നാല്* ഭയപ്പെടാനില്ലെന്നാണ് ഡോക്ടര്*മാര്* പറയുന്നതെന്നും അവര്* വ്യക്തമാക്കി. രണ്ട് മാസമായ യുവരാജ് മത്സരങ്ങളില്* നിന്ന് വിട്ടുനില്*ക്കുന്നത് ഇക്കാരണത്താലാണെന്നും അവര്* അറിയിച്ചു.

ലോകകപ്പ് മത്സരങ്ങള്*ക്കിടെ യുവരാജിന് കടുത്ത ചുമയും ഛര്*ദ്ദിയും അനുഭവപ്പെട്ടിരുന്നു. എന്നാല്* അദ്ദേഹം അത് കാര്യമാക്കിയില്ല. ലോക കപ്പിന് ശേഷവും ഇത് തുടര്*ന്നപ്പോഴാണ് അദ്ദേഹം ചികിത്സ തേടിയത്. കഴിഞ്ഞ ആറ് മാസക്കാലം യുവരാജിന്റെ ജീവിതത്തിലെ പരീക്ഷണഘട്ടമായിരുന്നു എന്നും അമ്മ വ്യക്തമാക്കി.


Keywords: Indian cricket palyer, Yuvaraj Singh,scanning,Biopsy, doctors, mother Sabnam singh,Lungs Tumour,Yuvraj Recovering , Serious Lung Ailment, Says Mother