ചരിത്രം ചൂഴ്ന്നെടുക്കാന്* ഇറങ്ങിത്തിരിച്ചാല്* വിവാദങ്ങളും പിന്നാലെയുണ്ടാകുമെന്ന് ഉറപ്പാണ്. വ്യാഖ്യാ*നങ്ങളും വിലയിരുത്തലുകളും മൂലം വിവാദത്തിലായ ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ജയരാജിന്റെ നായികയും.

ഒരു കാലത്ത് മലയാളത്തില്* നിറഞ്ഞുനിന്ന്, പൊടുന്നനെ മാഞ്ഞുപോയ ഗ്രേസി എന്ന നടിയുടെ കഥ പറയുന്ന ചിത്രമാണ് നായിക. സംഭവബഹുലമായിരുന്നു ആ നടിയുടെ ജീവിതം. ശാരദയാണ് ഗ്രേസിലായി വേഷമിടുന്നത്. ഗ്രേസിയുടെ മകള്* വാണി(സരയു) ഈ ചിത്രത്തില്* കൊല്ലപ്പെടുകയാണ്. വാണി എന്ന കഥാപാത്രത്തിന് എഴുപതികളില്* മലയാളത്തില്* നിറഞ്ഞു നിന്ന നടി വിജയശ്രീയുടെ ഛായയുണ്ടെന്ന വിലയിരുത്തലുകളാണ് വിവാദമാകുന്നത്.

സിദ്ദിഖ് അവതരിപ്പിച്ച സിനിമാ നിര്*മ്മാതാവ് സ്റ്റീഫന്* മുതലാളിയാണ് വാണിയെ കൊലപ്പെടുത്തുന്നത്. സ്റ്റീഫന്* മുതലാളി എന്ന കഥാപാത്രത്തിന് പഴയകാലത്തെ പ്രമുഖ നിര്*മ്മാതാവിനോട് സാദൃശ്യമുണ്ട്. 'പൊന്നാപുരം കോട്ട' എന്ന ചിത്രത്തിന്റെ സെറ്റില്* വിജയശ്രീയ്ക്കുണ്ടായ ദുരനുഭവം നായികയിലെ 'കുളത്തൂര്* കോട്ട' എന്ന ചിത്രത്തിന്റെ സെറ്റിലും നടക്കുന്നുണ്ട്.

1974 മാര്*ച്ച് 17നാണ് വിജയശ്രീയുടെ അസ്വാ*ഭാവിക മരണം സംഭവിച്ചത്. ഒരു കാലത്ത് മലയാളത്തിലെ 'മര്*ലിന്* മണ്*റോ' എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്. ഗ്ളാമര്* വേഷങ്ങളിലും അല്ലാതെയും അവര്* തിളങ്ങി. നസീമ എന്നായിരുന്നു വിജയശ്രീയുടെ യഥാര്*ഥ പേര്.


Keywords: Jayaram, Padmapriya, siddik,ponnapuram kotta, vijayasree, murder, sharadha,,Marlin Manro,sarayu,Jayaraj's 'Nayika' in Controversy