സംവിധായകന്* അമല്* നീരദ് നിര്*മ്മാതാവിന്റെ കുപ്പായമണിയുന്നു. കഥാകൃത്തുക്കളായ ആര്* ഉണ്ണിയും സന്തോഷ് ഏച്ചിക്കാനവും ചേര്*ന്ന് തിരക്കഥ ഒരുക്കുന്ന ബാച്ചിലേഴ്സ് പാര്*ട്ടി എന്ന ചിത്രമാണ് അമല്* നിര്*മ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നതും അമല്* നീരദാണ്.

യുവനായകാരാ*യ ആസിഫ് അലി, ഇന്ദ്രജിത്ത്, റഹ്*മാന്* എന്നിവരാണ് ചിത്രത്തില്* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിത്യാ മേനോനും രമ്യാ നമ്പീശനുമാണ്* ചിത്രത്തിലെ നായികമാര്*. ജഗതി ശ്രീകുമാറും ബാബുരാജും ചിത്രത്തില്* അണിനിരക്കുന്നുണ്ട്.

മമ്മൂട്ടി, പൃഥ്വിരാജ്* എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരിവാള്* ചുറ്റിക നക്ഷത്രം എന്ന ചിത്രവും അമല്* നീരദ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ ഇവരുടെ ഡേറ്റ്* കൂടി പരിഗണിച്ച ശേഷമായിരിക്കും ഏത്* ചിത്രം ആദ്യം ചെയ്യണമെന്ന്* തീരുമാനിക്കുക.


Keywords:Indrajith,Rehman, Ramya Nambeesan, mammootty, prithviraj, Arival chutika nakshathram,Amal Neerad,Asif Ali , Nithya Menon , Bachelor party