Results 1 to 2 of 2

Thread: പൃഥ്വിക്ക് പകരം മുംബൈ പൊലീസില്* മമ്മൂട്ട

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default പൃഥ്വിക്ക് പകരം മുംബൈ പൊലീസില്* മമ്മൂട്ട


    അടുത്തിടെ രണ്ട് സിനിമകളില്* നിന്ന് പൃഥ്വിരാജിനെ ഒഴിവാക്കിയത് വന്* വാര്*ത്തയായിരുന്നു. റോഷന്* ആന്*ഡ്രൂസിന്റെ മുംബൈ പൊലീസില്* നിന്നും വൈശാഖിന്റെ മല്ലുസിംഗില്* നിന്നുമാണ് പൃഥ്വിരാജിനെ ഒഴിവാക്കിയത്. പൃഥ്വിയുടെ ഡേറ്റിന്റെ പ്രശ്നമാണ് ഇതിന് കാരണമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്*ത്തകര്* പറഞ്ഞത്. എന്നാല്* മുംബൈ പൊലീസിന്റെ കാര്യത്തില്* ഇത് ശരിയല്ലെന്ന് പൃഥി പറയുന്നു. മോഹന്*ലാലിന്റെ കാസനോവയുടെ ചിത്രീകരണം നീണ്ടുപോയതിനാലാണ് മുംബൈ പൊലീസ് ആരംഭിക്കാന്* കഴിയാതിരുന്നതെന്നാണ് പൃഥി പറയുന്നത്.

    പൃഥ്വിരാജിനെ മുംബൈ പൊലീസില്* നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് നേരത്തെ റോഷന്* ആന്*ഡ്രൂസ് രംഗത്തെയിരുന്നു. പൃഥ്വിയെയാണ്* മുംബൈ പോലീസിലേക്ക്* ആദ്യം പരിഗണിച്ചത്*. പക്ഷേ, അദ്ദേഹം വളരെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹം ഈ സിനിമയില്* ഉണ്ടാവില്ല. തിരക്കുകള്* എല്ലാവര്*ക്കും വേണം. എന്നാല്*, ഒരു നടന്* ഒരു സിനിമയുമായി കരാര്* ചെയ്താല്* പിന്നെ ആ സിനിമയില്* പൂര്*ണ്ണമായും ശ്രദ്ധിക്കണം. അതിനിടയില്* മറ്റൊരു സിനിമ ചെയ്യാന്* പോകുന്ന നടനെ തനിക്ക് ആവശ്യമില്ലെന്നായിരുന്നു റോഷന്* ആന്*ഡ്രൂസ് പറഞ്ഞിരുന്നത്.

    എന്നാല്* റോഷന്റെ ഈ വാദം ശരിയല്ലെന്നാണ് പൃഥി പറയുന്നത്. റോഷന്* ആന്*ഡ്രൂസ് മോഹന്**ലാല്* ചിത്രമായ കാസനോവയുടെ തിരക്കുകളില്* പെട്ടതിനാലാണ് മുംബൈ പൊലീസ് ആരംഭിക്കാന്* കഴിയാതിരുന്നതെന്നാണ് പൃഥ്വി പറയുന്നത്. മുംബൈ പൊലീസ് ജൂലൈയില്* ചിത്രീകരണം ആരംഭിച്ച് ഡിസംബറില്* റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും പൃഥ്വി പറഞ്ഞു.

    എന്നാല്* ഇപ്പോഴത്തെ സാഹചര്യത്തില്**, ഓണത്തിന് പ്രദര്*ശനത്തിനെത്തുമെന്ന് മുമ്പ് പ്രഖ്യാപിച്ച കാസനോവ തന്നെ ഡിസംബറിലെങ്കിലും റിലീസ് ചെയ്യാനാകുമോ എന്ന കാര്യത്തില്* ഉറപ്പുപറയാനായിട്ടില്ല. തന്റെ സുഹൃത്തായ പ്രിയദര്*ശന്റെ ഒരു മരുഭൂമി കഥ എന്ന ചിത്രത്തിന് മോഹന്**ലാല്* പ്രാധാന്യം നല്*കിയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് സിനിമാവൃത്തങ്ങള്* സൂചിപ്പിക്കുന്നു.

    അതേസമയം, പൃഥ്വിക്ക് പകരം മുംബൈ പൊലീസില്* മമ്മൂട്ടി അഭിനയിക്കുമെന്ന് വാര്*ത്തകളുണ്ട്. മുംബൈ പൊലീസിന്റെ കഥ മമ്മൂട്ടിയുമായി ചര്*ച്ച ചെയ്തിട്ടുണ്ടെന്ന് തിരക്കഥാകൃത്ത് സഞ്ജയ് പറഞ്ഞു. ചിത്രത്തില്* അഭിനയിക്കാന്* തയ്യാറാണെന്ന തരത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം. അടുത്തവര്*ഷം ആദ്യപകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനമെന്നും സഞ്ജയ് പറഞ്ഞു.

    മല്ലുസിംഗ് ചിത്രീകരിക്കാന്* ഉദ്ദേശിച്ച ജനുവരി - ഫെബ്രുവരി മാസത്തില്* മറ്റൊരു ചിത്രത്തില്* കമ്മിറ്റഡായതിനാലാണ് പൃഥ്വിയെ മല്ലുസിംഗില്* നിന്ന് മാറ്റിയതെന്ന് സിനിമാനിര്*മ്മാതാവ് ആന്*റോ ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആ താരത്തിന് വേണ്ടി ഷൂട്ടിംഗ് ഡേറ്റ് മൊത്തം മാറ്റാനാകാത്ത അവസ്ഥയുണ്ടായി. അതിനാല്* പൃഥ്വിക്ക് പകരം ഉണ്ണി മുകുന്ദനെ നായകാനാക്കി ചിത്രം ചെയ്യുകയാണെന്നും ആന്*റോ ജോസഫ് പറഞ്ഞിരുന്നു.


    Keywords:Mammootty, Kasanova, Mumbai police, sanjay, Anto Joseph, Unni Mukundan,Roshan Andrews,Vysakh, Mallusingh,Mohanlal ‘forces’ Prithviraj out

  2. #2
    Join Date
    Nov 2011
    Posts
    2

    Default

    rajappanu pani kittikkondirikkukayaanallo ???

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •