ടിന്റുമോനും പൃഥ്വിരാജും അടക്കിവാണ എസ് എം എസ് ലോകം മുല്ലപ്പെരിയാറില്* അണപൊട്ടിയ പ്രതിഷേധപ്രളയത്തില്* മുങ്ങിത്താഴുകയാണ്. ടിന്റു മോന്*, പൃഥ്വിരാജ് എന്നിവരേക്കുറിച്ചുള്ള, നിലവാരമുള്ളതും അല്ലാത്തതുമായ കോമഡി എസ് എം സുകള്* ഈയടുത്ത ദിവസങ്ങളിലായി അപ്രത്യക്ഷമായിരിക്കുകയാണ്. പകരം, മുല്ലപ്പെരിയാര്* പ്രശ്നത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് ഇന്*ബോക്സുകള്* നിറയ്ക്കുന്നത്.

മുല്ലപ്പെരിയാറിന്റെ നിലവിലെ സ്ഥിതിയേക്കുറിച്ചുള്ള ഗൌരവതരമായ ചര്*ച്ചകളും തമിഴ്നാടിന്റെ കടും*പിടുത്തത്തോടുള്ള പ്രതിഷേധവുമെല്ലാം ചുരുങ്ങിയ വാക്കുകളില്* പങ്കുവയ്ക്കപ്പെടുന്നു.

ഇനി കാത്തിരിക്കാന്* വയ്യ, മുല്ലപ്പെരിയാറിനെ രക്ഷിക്കൂ, വെള്ളത്തേക്കാള്* വിലമതിക്കുന്നതാണ് രക്തം, നമുക്കൊന്നു ചേരാം, മുല്ലപ്പെരിയാറിനെ രക്ഷിക്കാന്*, കേരളത്തെ രക്ഷിക്കാന്* എന്ന് തുടങ്ങിയ എസ് എം എസുകള്*ക്കൊപ്പം രാഷ്ട്രീയക്കാരെ കണക്കിന് കളിയാക്കുന്ന സന്ദേശങ്ങളുമുണ്ട്.

പ്രിയ മന്ത്രിമാരേ, കേരളമണ്ണിനെ വന്* ജലദുരന്തത്തില്* നിന്ന് രക്ഷിക്കാനാവില്ലെങ്കില്* നിര്*ത്തിക്കൂടെ ഈ ജോലി! എന്നിങ്ങനെയാണ് അവ.

മുല്ലപ്പെരിയാറിനേക്കുറിച്ച് അറിയാത്തവര്*ക്കായി അതിന്റെ ചരിത്രം വിവരിക്കുന്ന സന്ദേശങ്ങളും പ്രചരിക്കുന്നു.




Keywords:Prithviraj, save Mullaperiyar,save Keralam,SMS,jokes,Mullaperiyar Beats Tintumon Jokes