മുംബൈ രഞ്ജി ക്രിക്കറ്റ് ടീമില്* ആഭ്യന്തരകലഹം. ഒറീസയ്ക്കെതിരായ മത്സരത്തിനുള്ള അന്തിമ ഇലവനില്* നിന്ന് തന്നെ ഒഴിവാക്കിയതില്* പ്രതിഷേധിച്ച് അജിത്ത് അഗാര്*ക്കര്* കട്ടക്കില്* നിന്ന് നാട്ടിലേക്ക് മടങ്ങി.

ഇന്ത്യക്ക് വേണ്ടി മത്സരങ്ങളില്* പങ്കെടുത്ത തനിക്ക് അപമാനം സഹിച്ച് മുംബൈ ടീമിനൊപ്പം നില്*ക്കേണ്ട ആവശ്യമില്ലെന്ന് അഗാര്*ക്കര്* പറഞ്ഞു. എന്നെ ടീമില്* ഉള്*പ്പെടുത്തുന്നില്ലെങ്കില്* അത് മുംബൈയില്* നിന്ന് തിരിക്കുന്നതിന് മുമ്പ് പറയണമായിരുന്നു. കട്ടക്കില്* എത്തിയതിന് ശേഷമല്ല പറയേണ്ടിയിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്* നിരവധി മത്സരങ്ങളില്* പങ്കെടുത്ത തന്നെ ഇത്തരത്തിലല്ല പരിഗണിക്കേണ്ടത്- അഗാര്*ക്കര്* പറഞ്ഞു.

ഞാന്* പരുക്ക് ഭേദമായി തിരിച്ചെത്തിയതാണ്. പണത്തിന് വേണ്ടിയല്ല ക്രിക്കറ്റ് മത്സരങ്ങളില്* പങ്കെടുക്കുന്നത്. ഞാന്* ടീമിനൊപ്പം ഉണ്ടെങ്കില്* അത് ഡ്രെസ്സിംഗ് റൂ*മില്* പ്രശ്നങ്ങളുണ്ടാക്കുമെന്ന് കരുതുന്നു. മത്സരത്തില്* ശ്രദ്ധിക്കുന്നതിന് എന്റെ കാര്യത്തിലായിരിക്കും ടീം അംഗങ്ങളുടെ ശ്രദ്ധ. അതിനാലാണ് തിരിച്ചുപോകുന്നത്- അഗാര്*ക്കര്* പറഞ്ഞു.


Keywords:cricket team, Mumbai team,cricket news, sports news,Dropped Ajit Agarkar Storms ,Mumbai Ranji Trophy Team