മധ്യവയസ്സ് കഴിഞ്ഞവരുടെ പ്രണയം പറഞ്ഞ ബ്ലെസ്സിയുടെ ചിത്രത്തിലെ മോഹന്**ലാലിന്റെ അഭിനയം അടുത്തിടെ ഏറെ ശ്രദ്ധ നേടിയതാണ്. ഇപ്പോഴിതാ വീണ്ടും ഒരു പ്രണയസിനിമയുമായി മോഹന്**ലാലെത്തുന്നു. എന്നാല്* ഇത്തവണ മോഹന്**ലാല്* ശബ്ദസാന്നിധ്യമായാണ് പ്രണയചിത്രത്തിനായി ഒന്നിക്കുന്നത്.

നവാഗതനായ സുധി അന്ന സംവിധാനം ചെയ്യുന്ന സോംഗ് ഓഫ് സോളമന്* എന്ന ചിത്രത്തിലാണ് മോഹന്**ലാലിന്റെ ശബ്ദസാന്നിധ്യമുണ്ടാകുക. മോഹന്*ലാലിന്റെ ശബ്ദത്തോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. മോഹന്**ലാല്* പ്രണയാദ്രമായ ശബ്ദത്തില്* ചിത്രം അവതരിപ്പിക്കുമ്പോള്* പ്രമുഖ ചിത്രകാരന്**മാര്* വരച്ച ചിത്രങ്ങളാണ് വെള്ളിത്തിരയില്* തെളിയുക. ചിത്രത്തിന്റെ ട്രെയിലറിലും മോഹന്**ലാലിന്റെ ശബ്ദ സാന്നിധ്യമുണ്ടാകും.

സ്നേഹവീട് എന്ന സിനിമയുടെ ഡബ്ബിംഗ് സമയത്താണ് മോഹന്**ലാല്* സോംഗ് ഓഫ് സോളമന്റെ തിരക്കഥയും ചില ഭാഗങ്ങളും കാണുന്നത്. ചിത്രം ഇഷ്ടപ്പെട്ട മോഹന്**ലാല്* ശബ്ദം നല്*കാന്* തയ്യാറാകുകയായിരുന്നു.

പ്രണയത്തിന്റെ ആരംഭവും തീവ്രതയും പറയുന്ന സോംഗ് ഓഫ് സോളമനില്* സാം ജീവനും ദിവ്യാ ദാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഗേഷ് നാരായണന്* ഛായാഗ്രഹണം നിര്*വഹിക്കുന്ന ചിത്രം ജനുവരിയില്* പ്രദര്*ശനത്തിനെത്തും.


Keywords:Snehaveedu, song of solomon,sam jeevan, divya das,Blessy,Mohanlal comes again with a love film