ജയറാം ചിത്രമായ തിരുവമ്പാടി തമ്പാനില്* ഹരി പ്രിയ നായികയാകും. നേരത്തെ നായികയായി നിശ്ചയിച്ചിരുന്നത് സ്നേഹയായിരുന്നു. എന്നാല്* വിവാഹത്തിരക്കുകളെ തുടര്*ന്ന് സ്നേഹ ചിത്രത്തിലെ നായികാവേഷത്തില്* നിന്ന് പിന്**മാറുകയായിരുന്നു.

സംഗീതസംവിധായകന്* രവീന്ദ്രന്* മാഷിന്റെ മകന്* രാജന്* മാധവ് ആദ്യമായി സംവിധാനം ചെയ്ത മുരണ്* എന്ന ചിത്രത്തിലെ നായികയാണ് ഹരിപ്രിയ. ശിക്കാറിന് ശേഷം എം പത്മകുമാര്* സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുവമ്പാടി തമ്പാന്*. എസ് സുരേഷ് ബാബു തിരക്കഥയെഴുതുന്ന ചിത്രത്തില്* ജഗതി ശ്രീകുമാര്*, നെടുമുടി വേണു, കലാഭവന്* മണി തുടങ്ങിയവരും വേഷമിടുന്നു. മനോജ് പിള്ളയാണ് ക്യാമറ ചലിപ്പിക്കുന്നത്

ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് യുവനടന്* പ്രസന്നയും സ്നേഹയും വിവാഹിതരാകാന്* തീരുമാനിച്ചത്. കഴിഞ്ഞമാസമാണ് ഇരുവരും വിവാഹക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.


Keywords: Haripriya, Jayaram, Ravindran mash, thiruvambadi thamban,Rajan madhav, Muran,jagathisreekumar, Kalabhavan Manni, Nedumudi venu, Prasanna, Sneha doesn't act in Jayaram's film