തനിക്കെതിരെ സൈബര്* ലോകത്തും അല്ലാതെയും നടക്കുന്ന കൂട്ടായ ആക്രമണങ്ങളോട് ബിഗ്സ്റ്റാര്* പൃഥ്വിരാജ് വൈകാരികമായി പ്രതികരിക്കുന്നു. ഇങ്ങനെ ആക്രമിക്കപ്പെടാന്* മാത്രം താന്* എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്* മാപ്പുചോദിക്കുന്നതായി പൃഥ്വിരാജ് പറഞ്ഞു. തനിക്കെതിരായ ആക്രമണത്തില്* തന്*റെ കുടുംബാംഗങ്ങളെക്കൂടി ഉള്*പ്പെടുത്തുന്നതില്* വേദനയുണ്ടെന്നും പൃഥ്വി പറയുന്നു.

ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പൃഥ്വിരാജ് തന്*റെ ദുഃഖം പങ്കുവയ്ക്കുന്നത്.

കഴിഞ്ഞ രണ്ടുമാസമായി ബോധപൂര്*വം എന്നെ ചിലര്* ആക്രമിക്കുന്നതായാണ് തോന്നിയത്. വേറെ ഒരു ഭാഷയില്* കരിയര്* തുടങ്ങാന്* പ്രകോപിപ്പിക്കുന്നതുപോലെയായിരുന്നു അത്. ഞാനും ഒരു മനുഷ്യനാണ്. എനിക്കും എന്*റെ ജീവിതവും കുടുംബവും സ്വകാര്യതയുമുണ്ട്. പ്രൊഫഷണല്* കാരണങ്ങളാണ് എന്നെ വ്യക്തിഹത്യ നടത്തുന്നതിന് പിന്നില്* എന്ന് കരുതുന്നില്ല. - പൃഥ്വിരാജ് പറയുന്നു.

ഇന്ത്യന്* റുപ്പിയുടെ വിജയത്തില്* പൃഥ്വിരാജിനേക്കാള്* പങ്ക് തിലകനാണുള്ളതെന്ന ആരോപണത്തെ ലാഘവത്തോടെ പൃഥ്വി തള്ളിക്കളയുന്നു. ഞാന്* അത് കാര്യമാക്കുന്നില്ല. ജനങ്ങള്* ഇന്ത്യന്* റുപ്പി ഇഷ്ടപ്പെട്ടു. അതില്* ഞാന്* തൃപ്തനാണ്. ഒരു ശതമാനം അവകാശവാദം പോലും ആ ചിത്രത്തിന്*റെ വിജയത്തില്* ഞാന്* ഉന്നയിക്കുന്നില്ല - പൃഥ്വി വ്യക്തമാക്കി.

തേജാഭായ് ആന്*റ് ഫാമിലി എന്ന സിനിമയുടെ കാര്യത്തിന്*റെ എന്*റെ നിഗമനം തെറ്റിപ്പോയി. ഇത്തരം തെറ്റുകള്* എല്ലാ നടന്**മാര്*ക്കും സംഭവിക്കുന്നതാണ്. തേജാഭായ് ഹിറ്റാകുമെന്നാണ് ഞാന്* കരുതിയത്. അതുകൊണ്ടുതന്നെ ആ സിനിമയുടെ പരാജയത്തിന്*റെ എല്ലാ ഉത്തരവാദിത്തവും ഞാന്* ഏല്*ക്കുന്നു. - പൃഥ്വി പറയുന്നു.


Keywords: Indian Rupee, Thilakan, Thejabhai and family, actors,Interview - Prithviraj