മമ്മൂട്ടി, മോഹന്*ലാല്*, സുരേഷ്ഗോപി ചിത്രങ്ങള്* തുടര്*ച്ചയായി ഒരുക്കുന്ന സംവിധായകനാണ് ഷാജി കൈലാസ്. ഷാജിയുടെ വലിയ ക്യാന്**വാസിന് മലയാളത്തിന്*റെ ഈ സൂപ്പര്*താരങ്ങള്* തന്നെയാണ് ഏറ്റവും അനുയോജ്യര്*. എന്തായാലും കിംഗ് ആന്*റ് കമ്മീഷണര്*ക്ക് ശേഷം ചെറിയ താരങ്ങള്* അഭിനയിക്കുന്ന മികച്ച ആക്ഷന്* ചിത്രങ്ങള്* ഒരുക്കാനുള്ള തീരുമാനത്തിലാണ് ഷാജി കൈലാസ്.

നരേന്* ആണ് ഷാജി കൈലാസിന്*റെ അടുത്ത ചിത്രത്തിലെ നായകന്*. പൊലീസ് ആകാന്* മോഹിച്ച് റൌഡിയായി മാറേണ്ടിവരുന്ന ഒരു യുവാവിന്*റെ കഥയായിരിക്കും ഈ സിനിമ. തമിഴ് സൂപ്പര്*ഹിറ്റായ ‘കാക്കിസട്ടൈ’യുടെ റീമേക്കാണ് ഈ ചിത്രമെന്നും സൂചനയുണ്ട്. കക്കിസട്ടൈയില്* കമലഹാസന്* അനശ്വരമാക്കിയ നായകകഥാപാത്രത്തെയാണ് നരേന്* ഈ ചിത്രത്തില്* അവതരിപ്പിക്കുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം രാജേഷ് ജയരാമന്* ഷാജികൈലാസ് ചിത്രത്തിനുവേണ്ടി രചന നിര്*വഹിക്കുന്നു എന്ന പ്രത്യേകതയും ഈ പ്രൊജക്ടിനുണ്ട്. ടൈം, സൌണ്ട് ഓഫ് ബൂട്ട്, ലളിതം ഹിരണ്**മയം(കേരളാ കഫെ സീരീസ്) എന്നിവയാണ് ഷാജിക്ക് വേണ്ടി രാജേഷ് ജയരാമന്* രചിച്ച സിനിമകള്*.

അടുത്ത വര്*ഷം ആദ്യം ഷാജി കൈലാസ് - നരേന്* പ്രൊജക്ടിന്*റെ ചിത്രീകരണം ആരംഭിക്കും. വന്ദനയാണ് നായിക.




Keywords: Naren, Rajesh Jayaraman, king and commissioner,Kerala Kafe, Kamal hassan,shaji kailas, mammootty, mohanlala, sureshgopi,vandana,Shaji Kailas's Kakki Satta