രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന കായികതാരങ്ങള്*ക്കും ലഭ്യമാകുന്ന തരത്തില്* നിയമങ്ങളില്* ഭേദഗതി വരുത്തുന്നു. ഇതുസംബന്ധിച്ച് സ്പോര്*ട്സ്, ആഭ്യന്തരമന്ത്രാലയങ്ങളുടെ ശുപാര്*ശയുടെ അടിസ്ഥാനത്തില്* ഉടന്* വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥവൃത്തങ്ങള്* സൂചിപ്പിക്കുന്നു.

ഇപ്പോള്* കല, സാഹിത്യം, സയന്*സ്, പൊതുസേവനം എന്നീ മേഖലകളില്* മികവു തെളിയിച്ചവരെയാണു ബഹുമതിക്കു തെരഞ്ഞെടുക്കുന്നത്. മറ്റു മേഖലകളിലുള്ളവരെയും ഭാരതരത്നയ്ക്കായി തെരഞ്ഞെടുക്കുന്നതിനാവശ്യമായ ഭേദഗതിയാണ് വരുത്തുന്നത്. ബാറ്റിംഗ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കര്*ക്ക് ഭാരതരത്ന നല്*കണമെന്ന് ആവശ്യമുയര്*ന്നിരുന്നു. എന്നാല്* കായികരംഗത്തുള്ളവര്*ക്ക് ഭാരതരത്ന നല്*കാന്* നിയമം അനുവദിക്കില്ലെന്നായിരുന്നു കേന്ദ്രനിലപാട്. എന്നാല്* സച്ചിനും ഹോക്കി മാന്ത്രികന്* ധ്യാന്* ചന്ദും ഭാരതരത്നയ്ക്ക് അര്*ഹരാണെന്നും ഇവര്*ക്ക് ബഹുമതി നല്*കണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്* രംഗത്തെത്തുകയായിരുന്നു. ഇതേതുടര്*ന്നാണ് കേന്ദ്രസര്*ക്കാര്* ഭാരതരത്നയുടെ നിയമങ്ങളില്* ഭേദഗതി വരുത്താന്* തയ്യാറാകുന്നത്.

ഇതുവരെ 41 പേര്*ക്കു ഭാരതരത്നം ലഭിച്ചിട്ടുണ്ട്. 1954 ലാണു ബഹുമതി നല്*കാന്* തുടങ്ങിയത്. ഒരു വര്*ഷം പരമാവധി മൂന്നു പേര്*ക്കു മാത്രമെ ഭാരതരത്നം നല്*കാന്* പാടുള്ളൂ. എല്ലാ വര്*ഷവും ബഹുമതി നല്*കണമെന്നു നിര്*ബന്ധമില്ല. ഇന്ത്യക്കാര്*ക്കു മാത്രമെ ബഹുമതി നല്*കാവൂവെന്നും വ്യവസ്ഥയില്ല.


Keywords: Sports award, cricket news, sports news,Sachin Tendulkar, Dhyan Chand, Bharat Ratna