ടീം ഇന്ത്യ ലോകകപ്പ് നേടിയപ്പോള്* വികാരങ്ങള്* നിയന്ത്രിക്കാനായില്ലെന്ന് നായകന്* ധോണി. ലോകകപ്പ് സ്വന്തമാക്കിയപ്പോള്* താന്* കരഞ്ഞുപോയെന്ന് ധോണി പറഞ്ഞു.

ലോകകപ്പ് നേടിയപ്പോള്* എല്ലാ താരങ്ങളും പൊട്ടിക്കരഞ്ഞു. ഞാനും അവര്*ക്കൊപ്പം കരഞ്ഞു. 1983ന് ശേഷം ലോകകപ്പ് നേടിയപ്പോല്* ആര്*ക്കും വികാരങ്ങള്* അടക്കി നിര്*ത്താനായില്ല- ധോണി പറഞ്ഞു.

ലോകകപ്പ് നേടിയതിന് ശേഷം കരഞ്ഞുപോയ ഞാന്* തലയുയര്*ത്തി നോക്കിയപ്പോള്* ടീം അംഗങ്ങള്* എല്ലാവരും കരയുകയായിരുന്നു. ഞാന്* ഡ്രസ്സിംഗ് റൂമിലേക്ക് ഓടി. അപ്പോള്* രണ്ട് താരങ്ങള്* കരഞ്ഞുകൊണ്ട് എനിക്ക് നേരെ ഓടിവന്നു. ലോകകപ്പില്* ടീം ഇന്ത്യക്ക് സമ്മര്*ദ്ദം ഏറെയായിരുന്നു. ടീം ഇന്ത്യ ലോകകപ്പ് നേടണമെന്ന് ആരാധകരെല്ലാം ആഗ്രഹിച്ചു. ലോകകപ്പ് മത്സരങ്ങള്*ക്കുള്ള 15 അംഗ ടീമില്* ആര്*ക്കും പരുക്കേല്*ക്കാതിരിക്കുകയും സ്വാഭാവിക പ്രകടനം പുറത്തെടുക്കാനുമായാല്* കിരീടം നേടാനാകുമെന്ന് ഉറപ്പുണ്ടായിരുന്നു- ധോണി പറഞ്ഞു.Keywords: Mahendra Singh Dhoni, Cricket news, sports news, cricket fans,Dhoni reveals he wept , India won the World Cup