ദേശീയ അവാ*ര്*ഡ് നേടിയ നടന്*, സ്റ്റൈല്*മന്നന്* രജനീകാന്തിന്റെ മകളുടെ ഭര്*ത്താവ്- ധനുഷ് ഈ വിശേഷണങ്ങളേക്കാളൊക്കെ എത്രയോ ഉയരത്തിലാണിപ്പോള്*. വൈ ദിസ് കൊലവെറി എന്ന ഗാനത്തിലൂടെ ധനുഷ് വിദേശത്ത് പ്രശസ്തനായിക്കഴിഞ്ഞു. യൂട്യൂബില്* ഈ ഗാനം ആസ്വദിച്ചവരുടെ എണ്ണമാകട്ടെ 29 കോടി കടന്ന് മുന്നേറുകയാണ്.

കൊലവെറിയുടെ വിജയം ധനുഷിന് പ്രധാനമന്ത്രിമാര്*ക്കൊപ്പം അത്താഴം കഴിക്കാനുള്ള അവസരം വരെ ഒരുക്കി. ഇന്ത്യ സന്ദര്*ശിക്കാനെത്തിയ ജപ്പാന്* പ്രധാനമന്ത്രി യോഷിഹികോ നോഡയ്ക്ക് പ്രധാനമന്ത്രി മന്**മോഹന്* സിംഗ് ഒരുക്കിയ വിരുന്നിലെ ക്ഷണിതാവായിരുന്നു ധനുഷ്. ബുധനാഴ്ച രാത്രിയായിരുന്നു വിരുന്ന് സല്*ക്കാരം.

പ്രധാനമന്ത്രിമാരോടൊപ്പം വിരുന്നില്* പങ്കെടുക്കാനായത് തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് ധനുഷ് ട്വീറ്റ് ചെയ്യുകയുണ്ടായി. തന്റെ മാതാപിതാക്കള്*ക്ക് തന്നെയോര്*ത്ത് അഭിമാനിക്കാവുന്ന അവസരം ഒരുക്കിയതില്* സന്തോഷമുണ്ടെന്ന് ധനുഷ് പറഞ്ഞു. കൊലവെറിയെ ഇത്രയും പ്രശസ്തമാക്കിയവര്*ക്ക് ധനുഷ് നന്ദിയും പറഞ്ഞു.

ഇന്റര്*നെറ്റില്* മാത്രമല്ല, പാര്*ട്ടികളിലും ആഘോഷങ്ങളിലുമെല്ലാം ഇപ്പോള്* കൊലവെറി മയമാണ്.


Keywords:PrimeMinister of Japan, Prime Minister of India, Manmohan Singh,Yoshihiko Noda, Dhnush, twitter, Internet, celebrations, youtube,National award winner, Rajanikanth's son in low, Kolaveri Effect,Dhanush Dines With pm