പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്*റെ കഥയ്ക്കു ശേഷം സാഹിത്യത്തില്* നിന്ന് ഒരു സിനിമയുണ്ടാക്കുകയാണ് രഞ്ജിത്. ആര്* ഉണ്ണി മാതൃഭൂമി ആഴ്ചപ്പതിപ്പില്* എഴുതിയ ലീല എന്ന കഥയാണ് സിനിമയ്ക്കാധാരം. ലീല എന്ന പേരില്*ത്തന്നെ ഒരുക്കുന്ന സിനിമയുടെ വിശേഷങ്ങള്* നേരത്തെ റിപ്പോര്*ട്ട് ചെയ്തിരുന്നു. ആന്* അഗസ്റ്റിന്* ഈ ചിത്രത്തിലെ കേന്ദ്ര സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്*ത്ത. ഫെബ്രുവരിയില്* ചിത്രീകരണം ആരംഭിക്കും.

മം*മ്ത മോഹന്*ദാസ് ആയിരിക്കും രഞ്ജിത്തിന്റെ ലീലയായി വെള്ളിത്തിരയിലെത്തുക എന്നായിരുന്നു മുമ്പ് റിപ്പോര്*ട്ടുകളുണ്ടായിരുന്നത്. എന്നാല്* വിവാഹം കഴിഞ്ഞ് അധിക നാള്* ആകും മുന്നേ അഭിനയത്തിന്റെ തിരക്കുകളില്* മുഴുകേണ്ടെന്ന തീരുമാനമെടുത്തതിനെ തുടര്*ന്ന് മം*മ്ത ചിത്രത്തില്* നിന്ന് പിന്**മാറുകയായിരുന്നു. ബാല്യകാല സുഹൃത്തും വ്യവസായിയുമായ പ്രജിത്തുമായി കഴിഞ്ഞ ഡിസംബറിലാണ് മം*മ്ത വിവാഹിതയായത്.

മംമ്ത പിന്**മാറിയതിനെ തുടര്*ന്നാണ് ഇപ്പോള്* ആന്* അഗസ്റ്റിന് അവസരം ലഭിച്ചിരിക്കുന്നത്. ഏറെ വെല്ലുവിളികള്* നിറഞ്ഞ കഥാപാത്രമാണ് ലീല. എല്**സമ്മ എന്ന ആണ്*കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്* അഭിനയ ലോകത്തിലെത്തുന്നത്. അര്*ജുനന്* സാക്ഷി, ത്രീ കിംഗ്സ് എന്നിവയാണ് മറ്റ് ചിത്രങ്ങള്*.

കുട്ടിയപ്പന്*റെ ആഗ്രഹം വിചിത്രമായിരുന്നു. ഒരു പെണ്ണിനെ നഗ്നയാക്കി കൊമ്പനാനയുടെ ഇരു കൊമ്പുകള്*ക്കുമിടയില്* തുമ്പിക്കൈയോട് ചേര്*ത്തുനിര്*ത്തി ഭോഗിക്കണമെന്നായിരുന്നു അത്. ഏറെ അലച്ചിലുകള്*ക്ക് ശേഷം അയാള്*ക്ക് ഒരു പെണ്*കുട്ടിയെ കിട്ടി. സ്വന്തം അച്ഛനില്* നിന്ന് അപമാനം ഏറ്റുവാങ്ങിയ ഒരു പാവം പെണ്*കുട്ടി - ലീല. അവളെ കുട്ടിയപ്പന്* നഗ്നയാക്കി. ആനയുടെ കൊമ്പുകള്*ക്കിടയിലേക്ക് ചേര്*ത്തുനിര്*ത്തി. അയാളും നഗ്നനായി. തുടര്*ന്ന്...ഉണ്ണി ആര്* എഴുതിയ ലീല എന്ന കഥയുടെ ക്ലൈമാക്സ് ഏതാണ്ട് ഇങ്ങനെയാണ്.

കുട്ടിയപ്പന്* എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തിരക്കഥാകൃത്തും സംവിധായകനും രഞ്ജിത്തിന്റെ ശിഷ്യനുമായ ശങ്കര്* രാമകൃഷ്ണനാണ്. പൃഥ്വിരാജ് അതിഥി വേഷത്തിലെത്തുന്നു. തിലകനും നെടുമുടി വേണുവും നാടക കലാകാരന്**മാരും സിനിമയില്* അണിനിരക്കും. സംവിധായകന്* ശ്യാമപ്രസാദാണ് ലീലയ്ക്ക് സംഗീതം നല്*കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

തിരുവനന്തപുരം, എറണാകുളം, കോട്ടയം, വയനാട് ഇവയാണ് പ്രധാന ലൊക്കേഷനുകള്*. വേണുവാണ് ഛായാഗ്രഹണം. നിര്*മ്മാണം കാപിറ്റോള്* തിയേറ്റര്*.


Keywords:Prithviraj, thilakan, Nedumudi Venu, Leela, shyamaprasad, Ranjith,capitol theatre,arjunan Sakshi, Three Kings, Sankar Ramakrishnan,mamta mohandas, Ann Augagastin as Ranjith's Leela