സിഡ്നി ടെസ്റ്റില്* ടീം ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്സില്* മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ പേസ് ബൌളര്* സഹീര്* ഖാന്* ഞെട്ടിച്ചു. സ്കോര്*ബോര്*ഡില്* വെറും എട്ടു റണ്*സ് മാത്രമുള്ളപ്പോള്* ഓപ്പണര്* വാര്*ണറെയും(എട്ട്) സഹീര്* മടക്കിയയയച്ചു. ആദ്യ ഓവറിലെ അവസാന പന്തില്* വാര്*ണറെ സഹീര്* ഖാന്* സച്ചിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

മൂന്നാം ഓവറിലെ ആദ്യ ഓവറില്* ഷോണ്* മാര്*ഷിനെയും (0) സഹീര്* ഖാന്* പവലിയനിലെത്തിച്ചു. സഹീറിന്റെ പന്തില്* വി വി എസ് ലക്ഷ്മണ്* മാര്*ഷിനെ പിടിച്ചുപുറത്താക്കുകയായിരുന്നു. ഒമ്പതാം ഓവറിലെ അഞ്ചാം പന്തില്* കോവനെ (16) സഹീര്* വിക്കറ്റിന് മുന്നില്* കുരുക്കി. കോവന്* പുറത്താകുമ്പോള്* ഓസീസിന്റെ മൊത്തം സ്കോര്* 37 റണ്*സായിരുന്നു.

എന്നാല്* തുടക്കത്തിലെ തകര്*ച്ചയില്* നിന്ന് പോണ്ടിംഗും (44) ക്ലാര്*ക്കും (47) ചേര്*ന്ന് ഓസീസിനെ കരകയറ്റി. ഒന്നാം ദിവസം മത്സരം അവസാനിപ്പിക്കുമ്പോള്* ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്* 116 റണ്*സ് എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോര്* മറികടക്കാന്* ഏഴുവിക്കറ്റുകള്* ശേഷിക്കെ ഓസീസിന് ഇനി 75 റണ്*സ് കൂടി മതി.

ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്* ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 191 റണ്*സിന് പുറത്തായിരുന്നു. 57 റണ്*സ് നേടി പുറത്താകാതെ നിന്ന നായകന്* ധോണിയാണ് ടീം ഇന്ത്യയെ വന്* തകര്*ച്ചയില്* നിന്ന് രക്ഷിച്ചത്.

ടോസ് നേടിയ ടീം ഇന്ത്യ ആദ്യം ബാറ്റിംഗിനിറങ്ങുകയായിരുന്നു. ഓപ്പണര്* ഗംഭീറിന് റണ്*സ് ഒന്നും എടുക്കാനായില്ല. വീരേന്ദ്ര സെവാഗ് 30 റണ്*സ് എടുത്ത് പുറത്തായി. ദ്രാവിഡിന് അഞ്ചും ലക്ഷ്മണന് രണ്ടും റണ്*സ് മാത്രമേ എടുക്കാനായുള്ളൂ*.

നൂറാം സെഞ്ച്വറി ലക്**ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ സച്ചിന്* 41 റണ്*സിന് പുറത്തായി. 89 പന്തുകളില്* നിന്ന് എട്ട് ബൌണ്ടറികള്* ഉള്*പ്പടെയാണ് സച്ചിന്* ഈ സ്കോറിലെത്തിയത്. പാറ്റിന്**സണിനാണ് സച്ചിന്റെ വിക്കറ്റ്. പാറ്റിന്**സണ്* മൊത്തം നാല് വിക്കറ്റുകള്* എടുത്തു.

വിരാട് കോഹ്*ലി 23 റണ്*സെടുത്ത് പുറത്തായി. ആര്* അശ്വിന്* 20 റണ്*സെടുത്തു. സഹീര്* ഖാന്*, ഇഷാന്ത് ശര്*മ്മ, ഉമേഷ് യാദവ് എന്നിവര്*ക്ക് റണ്*സ്സൊന്നും എടുക്കാനായില്ല.


Keywords: Cricket news, sports news, veerad kohli, R Aswin, patison, sachin, dravid, saheerkhan, sevag, Gambheer, clark, pnding,lakshman,SDG test: Australia 116/3