ഒരു സര്*ക്കാര്* ജോലിയ്ക്ക് അപേക്ഷിക്കാനുള്ള ഏറ്റവും വലിയ കടമ്പ ഏതെന്ന് ചോദിച്ചാല്* ആരും കണ്ണും പൂട്ടി ഉത്തരം പറയും, ഓണ്**ലൈനായി അപേക്ഷ സമര്*പ്പിക്കുന്നത്. സമര്*പ്പിച്ചാലോ തെറ്റുകള്* ഉണ്ടോ എന്ന സംശയവും. ചില അവസരങ്ങളിലാകട്ടെ അപേക്ഷകരുടെ കുത്തൊഴുക്കു മൂലം സൈറ്റ് തകരാറിലാവുകയും ചിലര്*ക്ക് അപേക്ഷിക്കാന്* കഴിയാതെ വരികയും ചെയ്യും. എന്തായാലും ഇനി പിഎസ്സിയ്*ക്ക് അപേക്ഷ അയയ്*ക്കുന്നതിനെ ഓര്*ത്ത് ആരും ബേജാറാവേണ്ട. ഈ പ്രശ്*നങ്ങള്* എല്ലാം പരിഹരിക്കുന്നതിന് ഉദ്യോഗാര്*ത്ഥികള്*ക്ക് വണ്**ടൈം രജിസ്*ട്രേഷന്* എന്ന ഒരു പുതുവത്*സര സമ്മാനം പി*എസ്*സി ഒരുക്കിയിരിക്കുന്നു.

എന്താണ് വണ്**ടൈം രജിസ്*ട്രേഷന്*?

പിഎസ്*സിയുടെ ഓണ്**ലൈന്* സൈറ്റില്* ഉദ്യോഗാര്*ത്ഥികള്*ക്ക് ഒരു പ്രൊഫൈല്* സ്ഥിരമായി സൂക്ഷിക്കാന്* കഴിയുന്ന സംവിധാനമാണ് വണ്**ടൈം രജിസ്*ട്രേഷന്*. ഇതിലൂടെ അപേക്ഷ പൂരിപ്പിക്കാന്* ഇനി ഓരോ തവണയും നിങ്ങള്* സമയം ചിലവഴിക്കണമെന്നില്ല പകരം ഒരൊറ്റ ക്ലിക്കിലൂടെ നിങ്ങള്*ക്കാവശ്യമായ പോസ്റ്റിലേക്ക് അപേക്ഷിക്കാന്* കഴിയും. സമയ ലാഭത്തിനൊപ്പം എല്ലാവര്*ക്കും അവസരം ലഭിക്കുന്നു എന്ന സവിശേഷത കൂടിയുണ്ട് ഈ സംവിധാനത്തിന്.

വണ്**ടൈം രജിസ്*ട്രേഷന്* എങ്ങനെ?

ആദ്യം പിഎസ്*സിയുടെ ഔദ്യോഗിക വെബ്*സൈറ്റ് (keralapsc.org) സന്ദര്*ശിക്കുക. തുടര്*ന്ന് പേജിലെ One-Time രജിസ്*ട്രേഷന്* എന്ന ലിങ്ക് ക്ലിക്കുചെയ്യുക. ആദ്യമായി രജിസ്റ്റര്* ചെയ്യുന്നവര്* സൈന്* അപ് ലിങ്ക് ക്ലിക്കുചെയ്യണം. അപ്പോള്* രജിസ്റ്റര്* ചെയ്യാനും നിങ്ങളുടെ പ്രൊഫൈല്* പൂരിപ്പിക്കുന്നതിനുള്ള ഫോം ലഭിക്കും.

ഫോം പൂരിപ്പിക്കുന്നതിന് മുമ്പായി ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 150 x 200 px വലുപ്പമുള്ള ഒരു ഫോട്ടോയും, 150 x 100 px വലുപ്പത്തില്* നിങ്ങളുടെ സ്കാന്* ചെയ്*ത ഒപ്പും കമ്പ്യൂട്ടറില്* ആദ്യമേ സൂക്ഷിച്ചിരിക്കണം. ഇവയുടെ ഫയല്* വലുപ്പം 30. കെ. ബിയില്* കൂടാന്* പാടുള്ളതല്ല. ആവശ്യമായ ഇടങ്ങളില്* നിങ്ങളുടെ ഫോട്ടോയും ഒപ്പം അപ്*ലോഡ് ചെയ്യുക തുടര്*ന്ന് പ്രൊഫൈല്* വിവരങ്ങള്* പൂരിപ്പിക്കുക. ഓരോ ഘട്ടവും സബ്*മിറ്റ് ചെയ്യുന്നതിന് മുമ്പ് ശരിയാണോ എന്നുകൂടി ഉറപ്പുവരുത്തണം.

ഒരു സ്ക്രീനിലെ വിവരങ്ങള്* പൂര്*ത്തിയാക്കിയാല്* Next ബട്ടണ്* ക്ലിക്കുചെയ്യണം. തുടര്*ന്ന് നിങ്ങള്*ക്ക് ഒരു യൂസര്**നെയിമും പാസ്*വേഡും തിരഞ്ഞെടുക്കാനുള്ള സ്*ക്രീന്* ലഭിക്കും. നിങ്ങള്*ക്ക് ഓര്*ത്തിരിക്കാന്* കഴിയുന്നവ തെരഞ്ഞെടുക്കുന്നതാവും അഭികാമ്യം. ഈ യൂസര്**നെയിമും പാസ്*വേഡും ഉണ്ടെങ്കില്* മാത്രമേ നിങ്ങള്*ക്ക് തുടര്*ന്ന് ലോഗിന്* ചെയ്യാനും വിവരങ്ങള്* അപ്*ഡേറ്റുചെയ്യാനും കഴിയൂ. ഒരു ഉദ്യോഗാര്*ത്ഥിയ്*ക്ക് ഒന്നിലേറെ രജിസ്*ട്രേഷന്* നടത്താന്* കഴിയാത്തതിനാല്* ഈ വിവരം വളരെ കരുതലോടേ സൂക്ഷിക്കേണ്ടതാണ്. രജിസ്റ്റര്* ചെയ്*തവര്*ക്ക് അവരുടെ പേജില്* എത്താന്* ലോഗിന്* ഉപയോഗിക്കാം.

ഈ സംവിധാനത്തെ സംബന്ധിച്ച പൂര്*ണ്ണമായ വിവരങ്ങളും നിര്*ദ്ദേശങ്ങളും പിഎസ്സി ഇതിനകം തന്നെ സൈറ്റില്* പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.


Keywords:PSC applications, job, online registration,government job, photos,public service commission,profiles, one Time Registration for psc