‘1993 ബോംബെ മാര്*ച്ച് 12’ ഒരു നല്ല ചിത്രം എന്ന അഭിപ്രായം നേടിയ സിനിമയായിരുന്നു. എന്നാല്* ബോക്സോഫീസില്* ദുരന്തമായി. മെഗാസ്റ്റാര്* മമ്മൂട്ടിയുടെ കരിയറില്* കറുത്ത പാടുവീഴ്ത്തിയ പരാജയമായിരുന്നു ഈ സിനിമ. അതോടെ ബാബു ജനാര്*ദ്ദനന്* എന്ന സംവിധായകനും പ്രശ്നത്തിലായി. ഇനി ബാബുവിന് ഒരു തിരിച്ചുവരവ് അസാധ്യമെന്ന് സിനിമാപണ്ഡിതന്**മാര്* പ്രവചിച്ചു. എന്നാല്* ആ പ്രവചനങ്ങള്* കാറ്റില്* പറത്തി ബാബു ജനാര്*ദ്ദനന്* വീണ്ടും സജീവമാകുകയാണ്.

ബാബു ജനാര്*ദ്ദനന്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഭക്തിപ്രസ്ഥാനം’ എന്ന് പേരിട്ടു. കുഞ്ചാക്കോ ബോബന്* നായകനാകുന്ന ചിത്രത്തില്* സുരാജ് വെഞ്ഞാറമ്മൂട് ഇരട്ടവേഷങ്ങളില്* എത്തുന്നു. ചാക്കോച്ചന്*റെ പിതാവായും സഹോദരനായുമാണ് സുരാജ് പ്രത്യക്ഷപ്പെടുന്നത്.

കേരള സമൂഹത്തില്* കപട സന്യാസികളും ആള്*ദൈവങ്ങളും വലിയ സ്വാധീനം ചെലത്തുന്നതിനെക്കുറിച്ചുള്ള ഒരു സറ്റയറാണ് ‘ഭക്തിപ്രസ്ഥാനം’. കുഞ്ചക്കോ ബോബന്* മൂന്ന് ഗെറ്റപ്പുകളില്* പ്രത്യക്ഷപ്പെടുന്ന ഭക്തിപ്രസ്ഥാനം മാര്*ച്ച് അവസാനവാരം ചിത്രീകരണം ആരംഭിക്കും. മൂന്ന് ഷെഡ്യൂളുകളായി ചിത്രീകരണം പൂര്*ത്തിയാകും.

ഭക്തിപ്രസ്ഥാനത്തിന് ശേഷം ജയസൂര്യയെ നായകനാക്കി ‘കള്ളന്* മണിയന്*റെ ആത്മകഥ’ എന്ന ചിത്രം ബാബു ജനാര്*ദ്ദനന്* ആരംഭിക്കും. പൃഥ്വിരാജിനെ നായകനാക്കി ഒരു ആക്ഷന്* ചിത്രവും ബാബു പ്ലാന്* ചെയ്യുന്നുണ്ട്.


Keywords:Kunchako Boban, Jayasurya, Prithviraj, Suraj Venjaranmoodu,1993 Bombay March 12,Babu Janardanan's Bhakthiprasthanam