ലയണല്* മെസ്സി 2011ലെ മികച്ച ഫുട്ബോള്* താരം. തുടര്*ച്ചയായ മൂന്നാം വര്*ഷമാണ് മികച്ച ലോക ഫുട്*ബോള്* താരത്തിനുള്ള ഫിഫ ബാലണ്* ഡി'ഓര്* അവാര്*ഡിന് അര്*ജന്റീനയുടെ മെസ്സി അര്*ഹനാകുന്നത്. ഫ്രഞ്ച് താരം മിഷേല്* പ്ലാറ്റീനിക്കുശേഷം ഹാട്രിക് നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന ബഹുമതിയാണ് മെസ്സി സ്വന്തമാക്കിയത്.

ജപ്പാന്റെ ഹൊമാരെ സാവയാണ് മികച്ച വനിതാ താരം. മികച്ച ഗോളിനുള്ള ഫിഫ പുഷ്*കാസ് അവാര്*ഡ് ബ്രസീലിന്റെ നെയ്മറിന് ലഭിച്ചു. പുരുഷ ടീമിന്റെ മികച്ച പരിശീലകനുള്ള അവാര്*ഡ് ബാഴ്*സലോണയുടെ പെപ് ഗാര്*ഡിയോളയ്ക്ക് ആണ്. ജപ്പാന്* പരിശീലകന്* നോറിയോ സസാക്കിയാണ് മികച്ച വനിതാ ഫുട്*ബോള്* പരിശീലകന്*. മാഞ്ചസ്റ്റര്* യുണൈറ്റഡിന്റെ പരിശീലകന്* സര്* അലക്*സ് ഫെര്*ഗൂസന്* ഫിഫ പ്രസിഡണ്ട്*സ് അവാര്*ഡിന് അര്*ഹനായി. 2011ലെ ഫെയര്* പ്ലേ അവാര്*ഡ് ജാപ്പനീസ് ഫുട്*ബോള്* അസോസിയേഷനാണ്.

അന്താരാഷ്ട്ര ഫുട്*ബോള്* ടീമുകളുടെ പരിശീലകരും നായകന്**മാരും ഫുട്*ബോള്* കളിയെഴുത്തുകാരും ചേര്*ന്നാണ് മികച്ച ഫുട്*ബോള്* താരത്തെ തിരഞ്ഞെടുത്തത്. മെസ്സിക്ക് 47.88 ശതമാനം വോട്ടു കിട്ടി. മെസ്സിക്ക് പിന്നിലുള്ള ക്രിസ്റ്റിയാനോ റൊണാള്*ഡോയ്ക്ക് 21.6 ശതമാനവും സാവിക്ക് 9.23 ശതമാനവും വോട്ടാണ് കിട്ടിയത്.

സ്പാനിഷ് ലീഗ് ഫുട്*ബോളില്* ബാഴ്*സലോണയ്ക്കുവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് മെസ്സിയെ ലോക താരമാക്കിയത്. ബാഴ്*സയ്ക്ക് സ്പാനിഷ് ലീഗും ചാമ്പ്യന്*സ് ലീഗും യൂറോപ്യന്* സൂപ്പര്* കപ്പും ലോക ക്ലബ് കപ്പും സമ്മാനിക്കുന്നതില്* മെസ്സി നിര്*ണ്ണായക പങ്കുവഹിച്ചിരുന്നു. സ്വന്തം രാജ്യമായ അര്*ജന്റീനയ്ക്ക് വേണ്ടി മത്സരിക്കുമ്പോള്* തിളങ്ങാനാകുന്നില്ല എന്നതുമാത്രമാണ് മെസ്സിക്കെതിരെ ഉയര്*ന്ന വിമര്*ശനം. ചാമ്പ്യന്*സ് ലീഗ് കിരീടം ഉള്*പ്പടെ നിരവധി നേട്ടങ്ങള്* സ്വന്തമാക്കുന്നതിനായി ടീ*മിനെ സജ്ജമാക്കിയതിനാണ് പെപ് ഗാര്*ഡിയോളയ്ക്ക് അവാര്*ഡ് ലഭിച്ചത്.

ജപ്പാന് ആദ്യമായി ലോക വനിതാ ഫുട്*ബോള്* കിരീടം ലഭിക്കുന്നതില്* നിര്*ണ്ണായക പങ്കുവഹിച്ചതിനാണ് ഹൊമാരെയെ അവാര്*ഡിന് അര്*ഹയാക്കിയത്. ലോകകിരീടം നേടുന്നതിനായി ടീമിനെ ഒരുക്കിയതിനാണ് നോറിയോ സസാക്കിക്ക് മികച്ച വനിതാ പരിശീലകനുള്ള അവാര്*ഡ് ലഭിച്ചത്.

ബ്രസീലിയന്* ലീഗില്* സാന്റോസിന് വേണ്ടി ഫ്ലമംഗോയ്ക്കെതിരെ നേടിയ ഗോളാണ് നെയ്*മറെ അവാര്*ഡിന് അര്*ഹനാക്കിയത്. ഒറ്റക്കുള്ള മുന്നേറ്റത്തില്* നെയ്*മര്* നേടിയ ഗോളിലാണ് സാന്റോസ് വിജയിച്ചത്(5-4).Keywords: Brazeelian league, santose,Norio Zazaki, Homare,Pep Gardiolla,Liannel Messi,Eeuropean super cup,Arjanteena,Chrisiano RonaldoMessi wins Ballon d'Or