ടീം ഇന്ത്യയുടെ നായകന്* മഹേന്ദ്ര സിംഗ് ധോണി ടെസ്റ്റ് ക്രിക്കറ്റില്* നിന്ന് വിരമിക്കുന്നു. 2013ല്* ടെസ്റ്റ് ക്രിക്കറ്റില്* നിന്ന് വിടപറയുമെന്നാണ് ധോണി അറിയിച്ചിരിക്കുന്നത്.

ഓസ്ട്രേലിയയിലും ന്യൂസിലന്*ഡിലുമായി 2015ല്* നടക്കുന്ന ലോകകപ്പില്* കളിക്കാന്* കഴിയുമെന്നായാല്* 2013ല്* ടെസ്റ്റിനോട് വിടപറയും. ലോകകപ്പില്* കൂടുതല്* ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഇത്- ധോണി പറഞ്ഞു. പെര്*ത്തില്* നടത്തിയ വാര്*ത്താ സമ്മേളനത്തിലാണ് അപ്രതീക്ഷിതമായി ധോണി ഇക്കാര്യം അറിയിച്ചത്.

ധോണി 66 ടെസ്റ്റ് മത്സരങ്ങളിലാണ് പങ്കെടുത്തത്. ഇതില്* 36 എണ്ണത്തില്* നായകനായി. ധോണി നയിച്ച 17 ടെസ്റ്റ് മത്സരങ്ങളില്* ടീം ഇന്ത്യ ജയിച്ചു. നിലവില്* ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ടീം നായകനായാണ് മുപ്പതുകാരനായ ധോണിയെ വിലയിരുത്തുന്നത്.


Keywords:oneday cricket match,Indian captain,perth,MS Dhoni to quit Test cricket