ശിക്കാറിന് ശേഷം സംവിധായകന്* എം പത്*മകുമാര്* പ്ലാന്* ചെയ്ത ചിത്രമാണ് ‘പാതിരാമണല്*’. ബാബു ജനാര്*ദ്ദനനായിരുന്നു തിരക്കഥ. പൃഥ്വിരാജിനെ നായകനാക്കി ഒരു പ്രതികാര കഥയാണ് ഉദ്ദേശിച്ചത്. എന്നാല്* പൃഥ്വിരാജിന് ഡേറ്റില്ലാത്തത് പ്രൊജക്ടിനെ ആദ്യം കുഴപ്പത്തിലാക്കി. പിന്നീട് പൃഥ്വിയെ മാറ്റി ജയസൂര്യയെ നായകനാക്കി. അപ്പോഴും ശനിദശ ആ ചിത്രത്തെ വിട്ടുമാറിയില്ല. ഷൂട്ടിംഗ് പുരോഗമിക്കവേ മറ്റൊരു സിനിമയുടെ ലൊക്കേഷനില്* വച്ച് ജയസൂര്യയുടെ കാലിന് പരുക്കേറ്റു. അതോടെ ‘പാതിരാമണല്*’ മുടങ്ങി.

ജയസൂര്യ അച്ഛനും മകനുമായി ഇരട്ടവേഷങ്ങളിലഭിനയിക്കുന്ന സിനിമയായിരുന്നു പാതിരാമണല്*. ഇതില്* അച്ഛന്* കഥാപാത്രത്തിന്*റെ ചിത്രീകരണം ഏകദേശം പൂര്*ത്തിയായിരുന്നു. കുട്ടനാട്ടില്* ഒരു മഴക്കാലത്ത് നടക്കുന്ന കഥയാണിത്. കഥയില്* മഴയ്*ക്കു വളരെ പ്രാധാന്യമുള്ളതിനാല്* ഇനി ജൂണില്* ബാക്കിഭാഗം ചിത്രീകരിക്കേണ്ടതുണ്ട്. എന്നാല്* ജയസൂര്യ ആ ഡേറ്റുകളൊക്കെ മറ്റ് പ്രൊജക്ടുകള്*ക്കായി നീക്കിവച്ചിരിക്കുകയാണ്. പാതിരാമണലിലേക്ക് ജയസൂര്യയുടെ ബള്*ക്ക് ഡേറ്റ് വേണം എന്നതിനാല്* സ്ഥിതി കൂടുതല്* വഷളാകും.

എന്തായാലും, പാതിരാമണലിന്*റെ ചിത്രീകരണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്* കഴിയില്ലല്ലോ. അതുകൊണ്ടുതന്നെ, കടുത്ത ഒരു തീരുമാനം സംവിധായകന്* കൈക്കൊണ്ടു. സിനിമയില്* ഇനി ജയസൂര്യ അഭിനയിക്കേണ്ടതില്ല. ജയസൂര്യ അവതരിപ്പിക്കേണ്ട നായക കഥാപാത്രത്തെ ഉണ്ണി മുകുന്ദന്* അവതരിപ്പിക്കും. അപ്പോള്* അച്ഛന്* കഥാപത്രമായി ജയസൂര്യ അഭിനയിച്ചുകഴിഞ്ഞ ഭാഗങ്ങളോ? അതിനും പത്*മകുമാര്* വഴി കണ്ടെത്തി. ചിത്രീകരിച്ചുകഴിഞ്ഞ ഭാഗങ്ങള്* അങ്ങനെ തന്നെ നിലനിര്*ത്തും. അതായത് ജയസൂര്യയ്ക്ക് ചിത്രത്തില്* അച്ഛന്* കഥാപാത്രം മാത്രം. കൂടുതല്* വ്യക്തമാക്കിയാല്*, ഉണ്ണി മുകുന്ദന്*റെ അച്ഛനായി ജയസൂര്യയ്ക്ക് അഭിനയിക്കേണ്ടി വന്നിരിക്കുന്നു!

ഏതെങ്കിലും ഒരു യുവനടന്*റെ അച്ഛനായി ഈ പ്രായത്തില്* അഭിനയിക്കേണ്ടിവരുമെന്ന് ജയസൂര്യ സ്വപ്നത്തില്* പോലും കരുതിയിട്ടുണ്ടാകില്ല. മറ്റ് വഴികളില്ലാതെ ഈ തീരുമാനത്തിന് ജയസൂര്യയ്ക്കും പച്ചക്കൊടി കാട്ടേണ്ടിവന്നു എന്നാണ് വിവരം. സെപ്റ്റംബറില്* ഉണ്ണി മുകുന്ദന്*റെ അച്ഛനായി ജയസൂര്യ അഭിനയിക്കുന്ന ‘പാതിരാമണല്*’ പുറത്തിറങ്ങുമെന്നാണ് സൂചന.


Keywords:Jayasurya, double ,Prithviraj,shikar,M Padmakumar,shooting accident, location,Pathiramanal hero Unni Mukundan