പത്മശ്രീ ഭരത് ഡോക്ടര്* സരോജ്കുമാര്* എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രീനിവാസന്* കളിയാക്കാന്* ശ്രമിക്കുന്നത് ആരെയാണെന്ന് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്* ചിന്തിക്കാതിരിക്കില്ല. ശ്രീനിയുടെ വിമര്*ശനത്തിന്റെ കൂരമ്പുകള്* ചെന്ന് തറയ്ക്കുന്നത് മലയാളത്തിലെ താരരാജാക്കന്മാരുടേയും അവരുടെ ആരാധകരുടേയും നെഞ്ചില്* തന്നെയായാണെന്ന വിമര്*ശനം ഉയര്*ന്നുകഴിഞ്ഞു.

പത്മശ്രീ ഭരത് ഡോക്ടര്* സരോജ്കുമാര്* എന്ന പേര് കേള്*ക്കുമ്പോള്* തന്നെ ഏതൊരു പ്രേക്ഷകനും മമ്മൂട്ടിയേയും മോഹലാലിനേയും ഓര്*ത്തില്ലേങ്കിലേ അത്ഭുതമുള്ളൂ. ലഫ്റ്റനന്റ് കേണല്* പദവി കിട്ടാന്* സരോജ്കുമാര്* നടത്തുന്ന അഭ്യാസങ്ങള്*, ആദായനികുതി റെയ്ഡിന് ശേഷം സരോജിന്റെ വീട്ടില്* നിന്ന് കാളക്കൊമ്പ് പിടിച്ചെടുക്കുമ്പോള്*, “അത് ആനക്കൊമ്പാണെന്നേ നിങ്ങള്* പറയാവൂ, അല്ലെങ്കില്* എന്*റെ മാനം പോവും“ എന്ന് പറയുന്ന രംഗങ്ങളെല്ലാം കാണുമ്പോഴും താരരാജാക്കന്മാരുടെ മുഖം തന്നെയാണ് മിന്നിമായുന്നത്.

എന്നാല്* മമ്മൂട്ടിയെയോ മോഹന്*ലാലിനെയോ വ്യക്*തിപരമായി വിമര്*ശിച്ചിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ച ശ്രീനിവാസന്*. തനിക്ക്* പറയാനുള്ള കാര്യങ്ങള്* പുതിയ സിനിമയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും സരോജ്കുമാറായി എത്തിയ ശ്രീനിവാസന്* കൂട്ടിച്ചേര്*ക്കുന്നു. ഒരു പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മറ്റൊരാളെ വേദനിപ്പിക്കുന്നതോ കുത്തിനോവിക്കുന്നതോ തന്റെ പ്രവര്*ത്തനമണ്ഡലത്തില്* പെടുന്നതല്ലെന്നും ശ്രീനിവാസന്* കൂട്ടിച്ചേര്*ക്കുന്നു.


Keywords:I Never Meant Mammootty ,Sreenivasan,superstars,padmasree bharat doctor sarojkumar, lal as Sarojkumar