ഇന്ത്യന്* ക്രിക്കറ്റ് താരം സഹീര്* ഖാന്* വിവാഹിതനാകാന്* ഒരുങ്ങുന്നു. നടിയും നര്*ത്തകിയുമായ ഇഷ ഇര്*വാണിയെയാണ് സഹീര്* വിവാഹം ചെയ്യുന്നത്. ഈ മാര്*ച്ചിലോ ഒക്ടോബറിലോ വിവാഹം നടത്താനാണ് ഇരുവരുടെയും കുടുംബാംഗങ്ങളുടെ തീരുമാനം.

ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് സഹീറും ഇഷയും വിവാഹിതരാകാന്* ഒരുങ്ങുന്നത്. 2005ലാണ് ഇവര്* പരിചയപ്പെടുന്നത്. പരിചയം സൌഹൃദമാകുകയും അത് പിന്നീട് പ്രണയമായി മാറുകയുമായിരുന്നു. പ്രണയത്തിനിടയില്* ചില സൌന്ദര്യപ്പിണക്കങ്ങളും ഉണ്ടായി. ഇരുവരും വേര്*പിരിയാന്* വരെ തീരുമാനിച്ചിരുന്നു. എന്നാല്* ഡല്*ഹിയില്* ഒരു മ്യൂസിക് പ്രോഗ്രാമിനെത്തിയ ഇഷ വീണ്ടും സഹീറിന്റെ ഹൃദയം കീഴടക്കി. പ്രണയത്തിന് മരണമില്ലെന്നായിരുന്നു ഇവരുടെ നിലപാട്.

പ്രമുഖ നര്*ത്തകി ദക്ഷാ സേത്തിന്റെ മകളായ ഇഷാ ഷര്*വാണി സുഭാഷ് ഗായിയുടെ കിസ്ന എന്ന ചിത്രത്തില്* വിവേക് ഒബ്*റായിയുടെ നായികയായിട്ടാണ് വെള്ളിത്തിരയിലെത്തുന്നത്.


Keywords:famous dancer, Daksha Seth, Subhash Gai, Kisna, Vivek Obroi,cricket player zaheer, cricket news, wedding news, sports news,Isha Sharvani, Zaheer Khan to tie the knot