മമ്മൂട്ടിയുടെ മകന്* ദുല്*ക്കര്* സല്*മാന്* നായകനാകുന്ന ആദ്യചിത്രം ‘സെക്കന്*റ് ഷോ’ റിലീസിന് തയ്യാറായി. ചിത്രത്തിലെ ഗാനങ്ങള്* ചാനലുകളില്* വന്നുകഴിഞ്ഞു. പരസ്യപ്രചരണവും തുടങ്ങി. സോഷ്യല്* നെറ്റുവര്*ക്കിംഗ് സൈറ്റുകളില്* നല്ല രീതിയില്* മാര്*ക്കറ്റിംഗ് നടക്കുന്നുണ്ട്.

ഈ മാസം 20നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാല്* പുതിയ റിപ്പോര്*ട്ട് അനുസരിച്ച് ‘സെക്കന്*റ് ഷോ’ ഇപ്പോള്* റിലീസ് ചെയ്യുന്നില്ല. ഫെബ്രുവരിയിലേക്ക് സിനിമയുടെ റിലീസ് മാറ്റിയെന്നാണ് അറിയിച്ചിരിക്കുന്നത്.

മോഹന്*ലാലിന്*റെ കാസനോവ ജനുവരി 26ന് റിലീസ് ചെയ്യുകയാണ്. ദിലീപിന്*റെ ‘സ്പാനിഷ് മസാല’ 20ന് എത്തും. ഈ വമ്പന്* ചിത്രങ്ങള്*ക്കിടയില്* ദുല്*ക്കറിന്*റെ ആദ്യചിത്രം റിലീസ് ചെയ്യുന്നത് ആത്മഹത്യാപരമാകുമെന്ന് തിരിച്ചറിഞ്ഞാണ് ‘സെക്കന്*റ് ഷോ’ റിലീസ് മാറ്റിയിരിക്കുന്നത്.

ശ്രീനാഥ് രാജേന്ദ്രന്* സംവിധാനം ചെയ്ത ‘സെക്കന്*റ് ഷോ’ ഒരു ത്രില്ലര്* മൂവിയാണ്. പുതുമുഖങ്ങള്*ക്കൊപ്പം രോഹിണി, ബാബുരാജ്, കുഞ്ചന്* തുടങ്ങിയവരും അഭിനയിക്കുന്നു.


Keywords:Mammootty's son, dulkar Salman, Kasanova, Sreenath Rajendran, dileep, spanishmasala, social networking, malayalam film news, Second Show Postponed