മോഹന്*ലാല്* - പ്രിയദര്*ശന്* ടീമിന്*റെ ഏറ്റവും പുതിയ ചിത്രമായ അറബിയും ഒട്ടകവും പി മാധവന്* നായരും - ഒരു മരുഭൂമിക്കഥ ഒരു മോശം സിനിമയാണെന്നാണ് പൊതുവെയുണ്ടായ വിലയിരുത്തല്*. ഇതേ ടീമിന്*റെ പഴയ സിനിമകളുടെ മാജിക് ആവര്*ത്തിക്കാന്* കഴിഞ്ഞില്ല. എന്നാല്* ബോക്സോഫീസില്* സിനിമ നേട്ടമാണ്. ചിത്രം 25 ദിവസം പിന്നിടുമ്പോള്* ഹിറ്റ് പട്ടികയില്* ഇടം നേടിക്കഴിഞ്ഞു.

25 നാളുകള്*ക്കുള്ളില്* നാലുകോടിയോളം രൂപ വിതരണക്കാരുടെ ഷെയര്* നേടിക്കഴിഞ്ഞു. തിയേറ്ററുകളില്* നിന്നുമാത്രം അഞ്ചുകോടി രൂപ ചിത്രം സമ്പാദിക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. ഓഡിയോ - വീഡിയോ - സാറ്റലൈറ്റ് - ഓവര്*സീസ് അവകാശങ്ങളെല്ലാം കൂടിച്ചേരുമ്പോള്* ചിത്രം മികച്ച ലാഭം നേടും.

എന്നാല്* ഈ സിനിമയ്ക്കൊപ്പം റിലീസായ മമ്മൂട്ടിച്ചിത്രം വെനീസിലെ വ്യാപാരി കനത്ത പരാജയമായി. ചിത്രത്തിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ദിവസങ്ങള്*ക്കുള്ളില്* വീഴുകയായിരുന്നു. പ്രവചിക്കാനാവുന്ന കഥ ആകര്*ഷകമല്ലാത്ത പശ്ചാത്തലത്തില്* പറഞ്ഞതാണ് സിനിമയുടെ പരാജയത്തിന് കാരണമായതെന്നാണ് വിലയിരുത്തല്*.

മമ്മൂട്ടിക്ക് ഇത് തുടര്*ച്ചയായ അഞ്ചാം പരാജയമാണ്. കഴിഞ്ഞ വര്*ഷം പുറത്തിറങ്ങിയ എല്ലാ മമ്മൂട്ടിച്ചിത്രങ്ങളും വന്* നഷ്ടമാകുകയായിരുന്നു. വെനീസിലെ വ്യാപാരിയുടെ തകര്*ച്ച മമ്മൂട്ടിയുടെ താരപദവിക്ക് തന്നെ ദോഷം ചെയ്തിരിക്കുകയാണ്.

അതേസമയം, ദിലീപ് ചിത്രമായ വെള്ളരിപ്രാവിന്*റെ ചങ്ങാതിയും പരാജയപ്പെട്ടു. നല്ലൊരു ശ്രമമാണ് ചിത്രത്തിന്*റെ അണിയറ പ്രവര്*ത്തകര്* നടത്തിയതെങ്കിലും പ്രേക്ഷകര്* ചിത്രം ഏറ്റെടുത്തില്ല. എന്നാല്* വ്യത്യസ്തമായ ഒരു കഥ പറയാന്* അക്കു അക്ബര്* കാട്ടിയ ധൈര്യം അഭിനന്ദിക്കപ്പെട്ടു.

ഇതിനിടയില്* താരതമ്യേന ചെറിയ ചിത്രമായ ബ്യൂട്ടിഫുള്* ഗംഭീര വിജയമാണ് നേടുന്നത്. ദിവസങ്ങള്*ക്കുള്ളില്* മുടക്കുമുതല്* തിരിച്ചുപിടിച്ച സിനിമ ഇപ്പോഴും പണം വാരുകയാണ്.


Keywords: Beautiful movie, Audio, video, satelite,Overseas,Mohanlal. Mammootty,Dileep, Priyadarshan team,Vellari pravinte changathi,Arabiyum Ottakavum hit, Vyapari flop