ഇത്തവണത്തെ സംസ്ഥാന സ്കൂള്* കലോത്സവത്തില്* ഏകാഭിനയത്തിന് ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയ സെന്റ് ജോസഫ് എച്ച്എസിലെ അബാറ്റിസ് തൊകലത്ത് സണ്ണി ഇപ്പോള്* ഏറെ വിഷമത്തിലാണ്. ട്രെയിനില്* നിന്ന് തള്ളിയിട്ട് മാനഭംഗപ്പെടുത്തി സൗമ്യയെ കൊന്ന ഒറ്റക്കയ്യന്* ഗോവിന്ദച്ചാമിയെ ജയിലില്* നിന്നിറക്കാന്* ശ്രമിക്കുന്ന അഭിഭാഷകരെ കളിയാക്കിക്കൊണ്ടാണ് സണ്ണി കലോത്സവവേദി കീഴടക്കിയത്. എന്നാല്* സണ്ണി തങ്ങളെ അപകീര്*ത്തിപ്പെടുത്താന്* ശ്രമിച്ചു എന്ന് പരാതിപ്പെട്ടിരിക്കുകയാണ് ഗോവിന്ദച്ചാമിയുടെ വക്കീലുമാരായ പിഎ ശിവരാജന്*, ഇ സനോജ്* ചന്ദ്രന്* എന്നിവര്*.

സണ്ണി അവതരിപ്പിച്ച ഐറ്റങ്ങളില്* ഒന്ന് ഗോവിന്ദച്ചാമിക്ക് വേണ്ടി കേസ് വാദിക്കുന്ന അഭിഭാഷകനായ അച്ഛനെതിരെ മകള്* നടത്തുന്ന രോഷപ്രകടനം ആയിരുന്നു. നിങ്ങളെ എനിക്ക് വെറുപ്പാണ്, നിങ്ങളുടെ മകളായി ജീവിക്കുന്നതിലും ഭേദം നരാധമനായ ആ ഒറ്റക്കയ്യന്റെ വെപ്പാട്ടിയായി കഴിയുന്നതാണ് എന്നാണ് മകള്* അച്ഛനായ അഭിഭാഷകനോട് പറയുന്നത്. അപകീര്*ത്തി (ഐപിസി 499, 500) മോശമായ ഭാഷ, അംഗ വിക്ഷേപം (ഐപിസി 294) എന്നീ വകുപ്പുകളിലാണ്* അഭിഭാഷകര്* കേസ് ഫയല്* ചെയ്യുന്നത്.

ഇക്കഴിഞ്ഞ 17-ന്* കലോത്സവ വേദി ഒന്നില്* നടന്ന ഹൈസ്കൂള്* ആണ്*കുട്ടികളുടെ ഏകാഭിനയത്തില്* നിയമം വിവേചനങ്ങള്*ക്ക് കീഴ്പ്പെടുന്നുണ്ടോ എന്ന പ്രമേയം അവതരിപ്പിച്ച അബാറ്റിസ് കളിയാക്കിയത് ഗോവിന്ദച്ചാമിയുടെ അഭിഭാഷകരെ മാത്രമല്ല. ബാലകൃഷ്ണപിള്ള ശിക്ഷാ കാലാവധി കഴിയുന്നതിന് മുമ്പേ പുറത്തിറങ്ങിയതും അഭയകേസ് അട്ടിമറിക്കപ്പെട്ടതും മദനിക്ക് വിചാരണ നിഷേധിക്കുന്നതും അബാറ്റിസ് അവതരിപ്പിച്ചു. ഞാനാണ് മാടമ്പി, ജയില്* എനിക്കൊരു സുഖവാസകേന്ദ്രം എന്ന് അബാറ്റിസ് പ്രഖ്യാപിച്ചപ്പോള്* വേദി ഇളകിമറിയുകയായിരുന്നു.

പട്ടം തൊകലത്ത് സണ്ണിയുടെയും റാണിയുടെയും മകനാണ് അബാറ്റിസ്. തൃശൂര്* സ്വദേശിയായ അച്ഛന്* സണ്ണി തൊകലന്* മാനഞ്ചിറ സെ. ജോണ്*സ് സ്കൂളിലെ പ്രിന്*സിപ്പലാണ്. സകുടുംബം ശ്യാമള എന്ന ചിത്രത്തില്* നെടുമുടി വേണുവിന്റെ ബാല്യകാലം അവതരിപ്പിച്ച അബാറ്റിസ് ഒട്ടേറെ ചിത്രങ്ങള്*ക്ക് ശബ്ദം നല്*കിയിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ ഡാന്*സ് ഡാന്*സ് എന്ന റിയാലിറ്റി ഷോയില്* മുന്നിലുള്ള നൃത്തസംഘത്തില്* അംഗവുമാണ്.


Keywords: Abatis,Nedumudi Venu, Dance Dance,sakudumbam shyamalla,Govindachami,Balakrishna Pillai,School kalolsavam,First in Mono Act; but Defamation Case Filed