പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ഡോ. സുകുമാര്* അഴീക്കോട്* (85) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് തൃശൂര്* അമല ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി അര്*ബുദരോഗ ബാധയേത്തുടര്*ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

മൃതദേഹം രാവിലെ ഇരവിമംഗലത്തെ വീട്ടില്* പൊതുദര്*ശനത്തിന് വയ്ക്കും. തുടര്*ന്ന് വൈകുന്നേരം നാലുമണി വരെ സാഹിത്യ അക്കാദമി ഹാളില്* പൊതുദര്*ശനത്തിന് വയ്ക്കും.

ചിന്തകന്*, പ്രഭാഷകന്*, അധ്യാപകന്*, സാമൂഹിക-സാഹിത്യ വിമര്*ശകന്*, പത്രപ്രവര്*ത്തകന്* തുടങ്ങിയ നിലകളില്* തിളങ്ങിയ അദ്ദേഹം കേരളത്തിലെ എല്ലാപ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്നു.

വിദ്വാന്* പനങ്കാവില്* ദാമോദരന്റെയും കേളോത്ത്* തട്ടാരത്ത്* മാധവിയമ്മയുടെയും ആറു മക്കളില്* നാലാമനായി 1926 മേയ്* 12-നാണ് അദ്ദേഹത്തിന്റെ ജനനം. 1941-ല്* ചിറയ്ക്കല്* രാജാസ്* ഹൈസ്കൂളില്*നിന്ന് പത്താം ക്ലാസ് പാസായ അഴീക്കോട്* 1946-ല്* സെന്റ്* അലോഷ്യസ്* കോളജില്*നിന്നു ബി കോം ബിരുദം നേടി. 1956-ല്* മദ്രാസ്* സര്*വകലാശാലയില്*നിന്ന്* ഒന്നാം റാങ്കോടെയാണ് അദ്ദേഹം എം എ ബിരുദം നേടിയത്*. കേരള യൂണിവേഴ്സിറ്റിയില്*നിന്നാണ് പി എച്ച് ഡി നേടിയത്.



Keywords: Kerala University,teacher,philosepher,PHD,Writer,journali st,St.Alosiious collage, Madras University,Sukumar Azhikod Passas Away