യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ വിനയന്* മലയാളത്തില്* അവതരിപ്പിച്ച നടിയാണ് മേഘ്ന രാജ്. പിന്നീട് രഘുവിന്റ് സ്വന്തം റസിയ എന്ന ചിത്രത്തിലും മേഘ്ന നായികയായി. പക്ഷേ മലയാളി പ്രേക്ഷകര്*ക്ക് മേഘ്നയെ ഇഷ്ടമായത് വി കെ പ്രകാശിന്റെ ബ്യൂട്ടിഫുള്* എന്ന ചിത്രത്തിലൂടെയായിരുന്നു. കയ്യടക്കത്തോടെ മികച്ച അഭിനയമായിരുന്നു മേഘ്ന ചിത്രത്തില്* കാഴ്ച വച്ചത്. ഇതോടെ അഭിനയശേഷിയുള്ള ഒരു നടിയെന്ന പേരും മേഘ്നയ്ക്ക് വന്നു. ആ പേര് നിലനിര്*ത്താനുള്ള തീരുമാനത്തിലാണ് മേഘ്ന. പ്രാധാന്യമില്ലാത്ത വേഷങ്ങള്* സ്വീകരിക്കേണ്ടെന്ന് മേഘ്ന തീരുമാനിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് തമിഴിലെ യുവനടന്* കാര്*ത്തിയുടെ ചിത്രം മേഘ്ന വേണ്ടെന്നുവച്ചതും.

കാര്*ത്തിയെ നായകനാക്കി സുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്* മേഘ്ന ഒരു വേഷം അവതരിപ്പിക്കാന്* തീരുമാനിച്ചിരുന്നു. അനുഷ്കയാണ് നായികയെങ്കിലും ചിത്രത്തില്* പ്രാധാന്യമുള്ള വേഷമായതിനാലാണ് മേഘ്ന അഭിനയിക്കാന്* സമ്മതിച്ചത്. എന്നാല്* പിന്നീട് തിരക്കഥയില്* മാറ്റങ്ങള്* വന്നെന്നും നാല് നായികമാര്* ഉണ്ടെന്നും അതിനാല്* ചിത്രത്തില്* അഭിനയിക്കാന്* ആഗ്രഹിക്കില്ലെന്നുമാണ് മേഘ്ന പറയുന്നത്.

ഞാന്* ഇപ്പോള്* പല സിനിമകളിലും നായികാ വേഷം ചെയ്യുകയാണ്. അതിനാല്* എന്റെ കഥാപാത്രത്തിന് പ്രാധാന്യം ഉണ്ടെങ്കില്* മാത്രമേ മള്*ട്ടി സ്റ്റാര്* ചിത്രങ്ങളില്* അഭിനയിക്കേണ്ടതുള്ളൂ എന്നാണ് തീരുമാനം. ഇക്കാര്യം സംവിധായകന്* സുരാജിനെ അറിയിച്ചിട്ടുണ്ട്- മേഘ്ന പറഞ്ഞു.


Keywords:Multi star film, Suraj, Yakshiyum pinne njanum,Beautiful,Rakhuvinte swantham Rasiya,Meghana opts out of Karthiís film