ആസിഫ് അലി നേരിടുന്ന വിലക്കുഭീഷണിയെക്കുറിച്ച് ഏവരും ചര്*ച്ച ചെയ്യുന്ന സമയമാണ് ഇത്. പുതിയ താരങ്ങളെ ചിലരൊക്കെ ഭയപ്പെടുന്നുണ്ടെന്ന് മഹാനടനായ തിലകന്* പ്രസ്താവിക്കുന്നു. എന്തായാലും പുതിയ തരങ്ങള്*ക്കെതിരെ വിലക്കുകളും മറ്റ് പ്രതിബന്ധങ്ങളും സൃഷ്ടിക്കുന്നത് ശരിയല്ലെന്ന വാദത്തിനാണ് സോഷ്യല്* നെറ്റുവര്*ക്കിംഗ് സൈറ്റുകളില്* നടക്കുന്ന ചര്*ച്ചകളില്* മുന്**തൂക്കം ലഭിക്കുന്നത്.

നടന്* ജയസൂര്യ പറയുന്നത്, പുതിയതായി സിനിമയിലെത്തുന്ന അഭിനേതാക്കളെ തനിക്ക് ഭയമില്ല എന്നാണ്. “പുതിയ ആളുകള്* വരണമെന്ന് ഏറ്റവും കൂടുതല്* ആഗ്രഹിക്കുന്നയാളാണ് ഞാന്*. സ്വന്തം കഴിവില്* വിശ്വാസമില്ലാത്തവര്*ക്കാണ് പുതിയവര്* വരുമ്പോള്* പേടി തുടങ്ങുന്നത്. എനിക്ക് എന്*റെ ജോലിയില്* വിശ്വാസമുണ്ട്. എനിക്ക് തരുന്ന വേഷം എന്നെക്കൊണ്ട് ആവുന്ന തരത്തില്* ഭംഗിയാക്കാമെന്ന വിശ്വാസം. ആര് വന്നാലും എനിക്ക് വിഷയമല്ല. അത് എന്നെ ബാധിക്കുന്നില്ല. മറ്റൊരാള്* വരുന്നല്ലോ എന്നോര്*ത്ത് ടെന്**ഷനടിച്ച് ഞാന്* എന്തിന് എന്*റെ ഉറക്കം കളയണം?”

“എനിക്ക് സ്വന്തമായ ഒരു വഴിയുണ്ട്. അനൂപ് മേനോനും ഒരു വഴിയുണ്ട്. പൃഥ്വിരാജിനും ഇന്ദ്രജിത്തിനും ഓരോ വഴികളുണ്ട്. ഒരു റോഡിലൂടെ എന്*റെ വണ്ടി മാത്രം ഓടിയാല്* മതിയെന്ന് ആഗ്രഹിച്ചിട്ട് കാര്യമുണ്ടോ? നമുക്ക് മത്സരിക്കാനെങ്കിലും ഒരാള്* വേണ്ടേ?”

“എനിക്ക് അനാവശ്യമായ നിര്*ബന്ധ ബുദ്ധിയില്ല. നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയില്ല. കൊമേഡിയനാകാം, വില്ലനാകാം, സഹനടനാകാം, എന്തും ചെയ്യാം. കുപ്പായം എനിക്ക് ചേരുന്നതാകണം എന്നുമാത്രം. എന്*റെ സ്റ്റാര്*ഡം മറ്റുള്ളവരിലേക്ക് അടിച്ചേല്*പ്പിക്കാന്* താല്*പ്പര്യമില്ല. ആ സമയത്ത് ഒരു നല്ല നടനാകാനാണ് ശ്രമിക്കുന്നത്. എന്*റെ ഹീറോയിസം, എനിക്കുവേണ്ടി ഒരു പാട്ട്, ഫൈറ്റ്, ഡയലോഗ് ഇതൊന്നും ആവശ്യപ്പെടറില്ല.” - ജയസൂര്യ .



Keywords:Heroism, malayalam film news, mollywood news, Gossips,Thilakan, Asif Ali,Indrajith, Prithviraj,anoop Menon,Comedian, Villain, co-star, Jayasurya