മൊട്ടുസൂചി, ബ്ലേഡ്, സേഫ്റ്റി പിന്*, മുളകുപൊടി തുടങ്ങിയവ ബാഗില്* കരുതാതെ സ്ത്രീകള്*ക്ക് പുറത്തിറങ്ങി നടക്കാനാവില്ല എന്ന അവസ്ഥയാണിപ്പോള്*. പീഡനവീരന്മാരില്* നിന്ന് രക്ഷപ്പെടാന്* നമ്മുടെ നാട്ടിലെ സ്ത്രീകള്* അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകള്* മനു ചോപ്ര(16) എന്ന സ്കൂള്* വിദ്യാര്*ഥിയെ ഇരുത്തി ചിന്തിപ്പിച്ചു.

ഒടുവില്*, അക്രമികളെ തുരത്താനുള്ള ഒരുപകരണം കണ്ടുപിടിച്ചിരിക്കുകയാണ് ഈ വിദ്യാര്*ഥി. ആക്രമിക്കാന്* എത്തുന്നവരെ ഷോക്കടിപ്പിക്കുന്ന ഉപകരണമാണിത്. ഇത് റിസ്റ്റ് വാച്ച് പോലെ ഉപയോഗിക്കാം. അക്രമിയുടെ ശരീരത്തില്* സ്പര്*ശിക്കുമ്പോള്* ഇതില്* നിന്ന് ഷോക്ക് പ്രവഹിക്കും. ഓര്*ക്കാപ്പുറത്ത് ഷോക്ക് തട്ടുമ്പോള്* അക്രമി പകയ്ക്കുമെന്നുറപ്പാണ്. ഈ സമയം കൊണ്ട് സ്ത്രീയ്ക്ക് ഓടി രക്ഷപ്പെടുകയോ മറ്റ് സഹായം തേടുകയോ ചെയ്യാം.

അക്രമിയുടെ ചിത്രമെടുക്കുന്ന ഒരു ക്യാമറയും ഈ ഉപകരണത്തിന്റെ അകത്ത് ഘടിപ്പിച്ചിട്ടുണ്ട്. ഇത് റിസ്റ്റ് വാച്ച് പോലെ ധരിക്കുന്നതിനുമുണ്ട് കാരണങ്ങള്*. ഉപകരണം ധരിക്കുന്ന സ്ത്രീയുടെ പള്*സ് റേറ്റ് ക്രമാതീതമായി വര്*ധിക്കുമ്പോഴാണ് അത് പ്രവര്*ത്തിച്ച് തുടങ്ങുക. പിന്നെ അക്രമിയുടെ ദേഹത്ത് തട്ടുമ്പോള്* ഷോക്ക് പ്രവഹിക്കാന്* തുടങ്ങും.

രാജ്യത്ത് ഏറ്റവും കൂടുതല്* പീഡനങ്ങള്* നടക്കുന്ന ഡല്*ഹിയില്* നിന്നുള്ള സ്കൂള്* വിദ്യാര്*ഥിയാണ് മനു ചോപ്ര. വെറും ആറ് ദിവസം കൊണ്ടാണ് മനു ചോപ്ര ഈ ഉപകരണം ഉണ്ടാക്കിയതെന്ന് സഹോദരി പറയുന്നു. ഈ ഉപകരണം വിപണിയില്* എത്തിക്കാനുള്ള ശ്രമത്തിലാണ് ഈ വിദ്യാര്*ഥി. ഇതിന് 122 രൂപ വിലയിടാം എന്നും മനു ചോപ്ര പറയുന്നു.


Keywords:Camera,womens news,Manu chopra,Indian Schoolboy Invents ,Anti-Molestation Device for Women