ആരാണ് ഈ ‘നായിക’? മനോരമയുടെ വനിതാപ്രസിദ്ധീകരണമായ ‘വനിത’യുടെ പുതിയ ലക്കം കവര്*ചിത്രം കണ്ടവരൊക്കെ ആലോചിച്ച് തലപുകച്ചിട്ടുണ്ടാകണം. ഒരു സുന്ദരിപ്പെണ്ണിന്*റെ മുഖമാണ് കവറില്*. നീലക്കണ്ണുകളും പാറിപ്പറക്കുന്ന മുടിയിഴകളും വലിയ പൊട്ടുമൊക്കെയായി ആരെയും മോഹിപ്പിക്കുന്ന സുന്ദരി. ഇവള്* ഒരു പുതിയ മലയാള ചിത്രത്തിലെ നായികയാണ്. ഇത്രയും സുന്ദരിയായ ഈ കുട്ടി മലയാള സിനിമയില്* ഒരു കലക്കുകലക്കും എന്നൊക്കെ പറയാന്* വരട്ടെ - ഈ സുന്ദരി യഥാര്*ത്ഥത്തില്* സുന്ദരിയല്ല, സുന്ദരനാണ്!

സൂപ്പര്*സ്റ്റാര്* ദിലീപിന്*റെ പെണ്**വേഷമാണ് ‘വനിത’ കവര്* ചിത്രമാക്കിയിരിക്കുന്നത്. എന്തായാലും അടിപൊളി. ‘മായാമോഹിനി’ എന്ന ചിത്രത്തിലാണ് ദിലീപ് പെണ്**വേഷത്തിലെത്തുന്നത്. ബിജുമേനോന്* അവതരിപ്പിക്കുന്ന കഥാപാത്രത്തിന്*റെ ഭാര്യയായാണ് ദിലീപ് വേഷമിടുന്നത്.

“മായാമോഹിനിയിലെ എന്*റെ കഥാപാത്രം വെല്ലുവിളിയുയര്*ത്തുന്നതാണ്. എന്നാല്* ഞാന്* എപ്പോഴൊക്കെ ഇത്തരം അസാധാരണ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടോ അപ്പോഴൊക്കെ പ്രേക്ഷകര്* രണ്ടുകൈയും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ഒഴിവാക്കാനാകാത്ത ഒരു സാഹചര്യത്തില്* മായ എന്ന മുംബൈക്കാരി പെണ്*കുട്ടിയുടെ വേഷം കെട്ടേണ്ടി വന്നവനാണ് ചിത്രത്തില്* എന്*റെ കഥാപാത്രം. എന്*റെ സൌന്ദര്യം കണ്ട് ഞാന്* ആരാണെന്ന് മനസിലാക്കാതെ ബിജുമേനോന്*റെ കഥാപാത്രം എന്നെ പ്രണയിക്കുകയാണ്” - ദിലീപ് വെളിപ്പെടുത്തുന്നു.

“നിറയെ ഹ്യൂമറുണ്ട് ഈ ചിത്രത്തില്*. ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്*ന്നാണ് തിരക്കഥ. ബിജുമേനോനുമൊത്തുള്ള എന്*റെ സീനുകള്* പ്രേക്ഷകരെ രസിപ്പിക്കുമെന്നാണ് പ്രതീക്ഷ” - ദിലീപ് പറയുന്നു.

‘അവ്വൈ ഷണ്**മുഖി’ എന്ന സിനിമയില്* കമലഹാസന്* കാഴ്ചവച്ച വിസ്മയം ആവര്*ത്തിക്കാനാണ് ദിലീപ് ഒരുങ്ങുന്നത്. ‘സ്വ.ലേ’യ്ക്ക് ശേഷം കളര്* ഫാക്ടറിയുടെ ബാനറില്* പി സുകുമാറും മധു വാര്യരും ചേര്*ന്ന് നിര്*മ്മിക്കുന്ന ചിത്രമാണിത്. സംവിധാനം ജോസ് തോമസ്.

ഇതിനുമുപ് ജോസ് തോമസ് - ദിലീപ് - സിബി - ഉദയന്* ടീം ഒരുമിച്ചത് ‘ഉദയപുരം സുല്*ത്താന്*’ എന്ന സിനിമയ്ക്കു വേണ്ടിയാണ്. ആ ചിത്രം സൂപ്പര്*ഹിറ്റായിരുന്നു.


Keywords: Biju Menon,Jose thomas, malayalam film news, mollywood news,Sibi,udayapuram sulthan,so le,awai shanmukhi,Dileep's 'Mayamohini'