മലയാളത്തിന്*റെ പ്രിയപ്പെട്ട ലോഹിതദാസ് വഴിതിരിച്ചു വിട്ട നടനജീവിതമായിരുന്നു കൊച്ചിന്* ഹനീഫയുടേത്. ലോഹി തിരക്കഥയെഴുതിയ കിരീടം എന്ന ചിത്രത്തിലെ ഹൈദ്രോസ് എന്ന വേഷത്തിലൂടെയാണ് ഹാസ്യകഥാപാത്രങ്ങളുടെ ലോകത്തേക്ക് ഹനീഫ കടക്കുന്നത്. ധൈര്യവാനായി അഭിനയിക്കുന്ന ഒരു നാടന്* ചട്ടമ്പിയായിരുന്നു ഹൈദ്രോസ്. ഗംഭീരമായാണ് ഹനീഫ ആ കഥാപാത്രത്തിന് ജീവന്* പകര്*ന്നത്.

മലയാളത്തിന്*റെ സ്വന്തം ഹനീഫ ഓര്*മ്മയായിട്ട് രണ്ടുവര്*ഷം തികഞ്ഞിരിക്കുന്നു. ജനാര്*ദ്ദനനെ ഒഴിച്ചുനിര്*ത്തിയാല്*, ഹനീഫയെപ്പോലെ ഇത്രവലിയ ഇമേജ് മാറ്റം സംഭവിച്ച ഒരു നടനും മലയാളത്തില്* ഉണ്ടായിട്ടില്ല. ഹൈദ്രോസ് എന്ന കഥാപാത്രത്തിലൂടെ കൊച്ചിന്* ഹനീഫ തന്*റെ വില്ലന്* കഥാപാത്രങ്ങളെ എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതാണ് കണ്ടത്. (ഭീഷ്മാചാര്യ പോലുള്ള ചില ചിത്രങ്ങളില്* ഹനീഫ വീണ്ടും വില്ലന്* വേഷം കെട്ടിയെങ്കിലും അത് ഹനീഫയിലെ ഹാസ്യതാരത്തെ സ്നേഹിക്കുന്ന പ്രേക്ഷകര്* തന്നെ പരാജയമാക്കി മാറ്റി). ഇപ്പോഴും കൊച്ചിന്* ഹനീഫ എന്ന നടനെ മിമിക്രിക്കാര്* അനുകരിക്കുന്നത് ഹൈദ്രോസ് എന്ന കഥാപാത്രത്തിലൂടെയാണ്.

ഇതിനു ശേഷം ലോഹിതദാസ് രചിച്ചതും സംവിധാനം ചെയ്തതുമായ ചിത്രങ്ങളില്* കാമ്പുള്ള കഥാപാത്രങ്ങളെയാണ് കൊച്ചിന്* ഹനീഫയ്ക്കായി മാറ്റിവച്ചത്. കിരീടത്തിന്*റെ രണ്ടാം ഭാഗമായ ചെങ്കോലില്* ഹൈദ്രോസ് എന്ന തമാശക്കഥാപാത്രത്തിന്*റെ ജീവിതത്തിന്*റെ മറുപുറവും ഹനീഫ പ്രതിഫലിപ്പിച്ചു.

ചക്കരമുത്തിലെ തുന്നല്*ക്കാരന്*, അരയന്നങ്ങളുടെ വീട്ടിലെ ഭീമന്**ശരീരമുള്ള മണ്ടനായ അഭിഭാഷകന്*, സൂത്രധാരനിലെ റിക്ഷാക്കാരന്*, കസ്തൂരിമാനിലെ കുഴഞ്ഞാട്ടക്കാരനായ വീട്ടുടമസ്ഥന്* തുടങ്ങിയവ ഹനീഫയ്ക്ക് ലോഹിതദാസ് സമ്മാനിച്ച മികച്ച കഥാപാത്രങ്ങളാണ്.

ലോഹിതദാസിന്*റെ തിരക്കഥയിലാണ് വാത്സല്യം എന്ന ചിത്രം കൊച്ചിന്* ഹനീഫ സംവിധാനം ചെയ്തത്. ഹനീഫ സംവിധാനം ചെയ്ത ഏറ്റവും നല്ല ചിത്രമാണ് അത്. അനുഗ്രഹീതനായ ഈ നടനില്* അതിലേറെ മാധ്യമബോധമുള്ള ഒരു സംവിധായകന്* ഉണ്ടെന്ന് വിളിച്ചറിയിച്ച സിനിമയായിരുന്നു വാത്സല്യം.

ഇത്രയും സിനിമകളിലൂടെ ഹനീഫയുടെ ഏറ്റവും അടുത്ത സുഹൃത്തായി ലോഹിതദാസ് മാറിയിരുന്നു. ഒരിക്കല്* ലോഹിതദാസ് ഒരു പുതിയ വീട് വാടകയ്ക്കെടുത്തപ്പോള്* അന്ന് അവിടെയുണ്ടായിരുന്ന കൊച്ചിന്* ഹനീഫയാണ് പാലുകാച്ചല്* കര്*മ്മം നിര്*വഹിച്ചത്. ലോഹിതദാസ് അതേപ്പറ്റി തമാശയായി പറഞ്ഞത് ഇങ്ങനെയാണ് - പാലുകാച്ചലിന് ഒരു വി ഐ പിയെ കൊണ്ടുവരണമെന്ന് കരുതിയിരിക്കുകയായിരുന്നു. അപ്പോഴാണ് ഹനീഫ എത്തിയത്. ഇതിലും വലിയൊരു വി ഐ പി ആരാണ്?.

ലോഹിയെ കളിയാക്കുകയായിരുന്നു ഹനീഫയുടെ ഒരു വിനോദം. തലേക്കെട്ടുമായി താടിയും തടവിയിരിക്കുന്ന ലോഹിതദാസിനെ കണ്ടപ്പോള്* ഒരിക്കല്* ഹനീഫ പറഞ്ഞ കമന്*റ്* ഇങ്ങനെയാണ് - ഇരിപ്പു കണ്ടാല്* തോന്നും വലിയ തിരക്കഥാകൃത്താണെന്ന്....

ലോഹിതദാസ് മരിച്ചപ്പോള്* ഏറ്റവും തകര്*ന്നു പോയവരില്* ഒരാള്* കൊച്ചിന്* ഹനീഫയായിരുന്നു. അതേപ്പറ്റി സിബി മലയില്* പറയുന്നതു ശ്രദ്ധിക്കുക - ലോഹിയുടെ മൃതദേഹം അകലൂരിലെ അമരാവതി വീട്ടില്* എത്തിച്ച ശേഷം ഞാന്* അതിന്*റെ തിരക്കുകളുമായി ഓടിനടക്കുകയായിരുന്നു. രാത്രി ഏറെ വൈകി, സന്ദര്*ശകരും ബന്ധുകളുമൊക്കെ ഒന്നൊഴിഞ്ഞപ്പോഴാണ് ഞാന്* അതു കണ്ടത്. ആരുടെയും ശ്രദ്ധയില്* പെടാതെ, ദൂരെ ഇരുളില്*, ഒരു തൂണും ചാരി ഒരാള്* ഇരിക്കുന്നു. അടുത്തു ചെന്നപ്പോള്* മനസിലായി - കൊച്ചിന്* ഹനീഫ!. ഞാന്* അടുത്തിരുന്നപ്പോള്* ഹനീഫ എന്*റെ കൈ ചേര്*ത്തുപിടിച്ചു. ഏറെനേരം അദ്ദേഹം ആ ഇരിപ്പു തുടര്*ന്നു.

ലോഹിതദാസ് വിടപറഞ്ഞു പോയപ്പോള്* മാനസികമായി ഉലഞ്ഞുപോയി കൊച്ചിന്* ഹനീഫ. ലോഹി മറഞ്ഞിട്ട് ഒരു വര്*ഷം പിന്നിടും മുമ്പേ ഹനീഫയും യാത്രചൊല്ലി. അവരുടെ സൌഹൃദം മറ്റൊരു ലോകത്ത് കൂടുതല്* ദൃഢമായി തുടരുന്നു എന്ന് വിശ്വസിക്കാം.