മുംബൈ ഹീറോസുമായുള്ള സെലിബ്രിറ്റി ക്രിക്കറ്റ് മത്സരത്തിന് ശേഷം നടന്ന പാര്*ട്ടിക്കൊടുവില്* നടി പ്രിയാമണിയെ മുംബൈ ഹീറോസ് താരം സച്ചിന്* ജോഷി പീഡിപ്പിക്കാന്* ശ്രമിച്ചു എന്ന വാര്*ത്ത സിനിമാലോകത്ത് കത്തിപ്പടര്*ന്നിരുന്നു. ക്രിക്കറ്റ് താരം ശ്രീശാന്തിന്*റെ അവസരോചിതമായ ഇടപെടല്* മൂലമാണ് പ്രിയാമണി രക്ഷപ്പെട്ടതെന്നും റിപ്പോര്*ട്ടുണ്ടായിരുന്നു. പ്രിയാമണിയുടെ ട്വിറ്റര്* കുറിപ്പിലൂടെയാണ് ഈ സംഭവത്തിന്*റെ സൂചനകള്* ലോകമറിഞ്ഞത്.

എന്നാല്* ഇപ്പോള്* ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് പ്രിയാമണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് പ്രിയ പറയുന്നത്. “എങ്ങനെ ഇത്തരം വാര്*ത്തകള്* പ്രചരിക്കുന്നു എന്നെനിക്ക് മനസിലാകുന്നില്ല. ഇത് എന്*റെയും സച്ചിന്* ജോഷിയുടെയും ഇമേജിനെ പ്രതികൂലമായി ബാധിക്കും” - പ്രിയ വ്യക്തമാക്കുന്നു.

“ക്രിക്കറ്റ് മത്സരത്തിന് ശേഷം നടന്ന പാര്*ട്ടിയില്* സച്ചിന്* ജോഷിയെ പരിചയപ്പെടുത്തിയത് ഞാന്* ആണ്. എനിക്ക് മുംബൈ ഹീറോസിലെ പല താരങ്ങളെയും നേരത്തേ പരിചയമുണ്ട്. ഞങ്ങള്* പരസ്പരം പരിചയം പുതുക്കുക മാത്രമാണ് ഉണ്ടായത്” - പ്രിയ പറയുന്നു.

“എന്*റെ ഇമേജിന് ദോഷമുണ്ടാകുമെന്ന് കരുതുന്നതുകൊണ്ടല്ല ഇത് നിഷേധിക്കുന്നത്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നതാണ് സത്യം. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്* ഞാന്* തന്നെ പറയുമായിരുന്നു” - പ്രിയാമണി വിശദീകരിച്ചു.

ക്രിക്കറ്റ് മത്സരത്തിന് ശേഷം പുലര്*ച്ചെ നാലുമണി വരെ നീണ്ട പാര്*ട്ടിക്ക് ശേഷം താരങ്ങള്* മുറികളിലേക്ക് മടങ്ങുമ്പോഴായിരുന്നു സച്ചിന്* ജോഷി പ്രിയാമണിയെ അപമാനിക്കാന്* ശ്രമിച്ചത് എന്നായിരുന്നു നേരത്തേ ലഭിച്ച റിപ്പോര്*ട്ടുകള്*. ഇത് കണ്ടുകൊണ്ടുവന്ന ശ്രീശാന്ത് സച്ചിന്* ജോഷിയെ തടയുകയായിരുന്നുവത്രെ. പ്രിയ ഇക്കാര്യം നിഷേധിച്ചതോടെ വിവാദം കെട്ടടങ്ങുമെന്ന് പ്രതീക്ഷിക്കാം.


Keywords: Sreesanth, Sachin Joshi,carrier, image, cricket compotition,Priyamani in denial