പ്രഭുദേവയും നയന്**താരയും തമ്മിലുള്ള പ്രണയത്തെ പറ്റിയുള്ള ഗോസിപ്പുകള്* കോടമ്പാക്കത്തുനിന്ന് പ്രവഹിച്ച് കൊണ്ടിരിക്കുമ്പോള്* പ്രഭുദേവയുടെ അച്ഛനായ ഡാന്**സ് മാസ്റ്റര്* സുന്ദരത്തെ പറ്റിയുള്ള രഹസ്യങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ഡാന്**സ് ട്രൂപ്പില്* ഒപ്പം ഉണ്ടായിരുന്ന റം*ലത്ത് എന്ന മുസ്ലീം പെണ്**കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്തയാളാണ് പ്രഭുദേവ. അവസാനം, നയന്**താരയെ കണ്ടുമുട്ടിയപ്പോള്* റം*ലത്തിനെ കയ്യൊഴിയുകയും ചെയ്തു. പ്രഭുദേവയുടെ അച്ഛനും ഇത്തരം ‘ഡീലിംഗുക’ളില്* ഉസ്താദ് ആണെന്നാണ് പുതിയ ഗോസിപ്പ്!

തമിഴകത്തെ പഴയ ഡാന്**സ് മാസ്റ്ററായ താരയാണ് പ്രഭുദേവയുടെ അച്ഛന്* സുന്ദരത്തിനെതിരെ ആരോപണവുമായി വന്നിരിക്കുന്നത്. തന്നെ പ്രണയിക്കുകയും ഗര്*ഭിണിയാക്കുകയും പിന്നീട് ഗത്യന്തരമില്ലാതെ വിവാഹം കഴിക്കുകയും അവസാനം ഉപേക്ഷിക്കുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്ത സുന്ദരത്തെ കോടതി കയറ്റാനാണ് താരയുടെ നീക്കം എന്നറിയുന്നു.

സൌജന്യമായി നിയമോപദേശം നല്**കുന്ന സമിതിയെയാണ് താര ആദ്യം സമീപിച്ചത്. തനിക്കും മകള്*ക്കും സുന്ദരം തന്നെയാണ് ചെലവിന് തന്നിരുന്നത് എന്നും എന്നാല്* കുറച്ച് വര്*ഷങ്ങളായി സുന്ദരം തിരിഞ്ഞ് നോക്കാറില്ലെന്നും താര പറയുന്നു. സുന്ദരത്തോട് ചര്*ച്ചയ്ക്കായി വരാന്* സമിതി ആവശ്യപ്പെട്ടെങ്കിലും സുന്ദരം ഇതുവരെ വരികയുണ്ടായില്ല. അതിനാല്*, ജീവനാംശം ആവശ്യപ്പെട്ട് സുന്ദരത്തിനെതിരെ കേസ് ഫയല്* ചെയ്യാന്* താരയെ സമിതി ഉപദേശിച്ചിരിക്കുകയാണ്.

പ്രഭുദേവയ്ക്കും റം*ലത്തിനും കോടതി വിവാഹമോചനം അനുവദിച്ചെങ്കിലും പ്രഭുദേവ - നയന്**താരാ വിവാഹം എവിടെയുമെത്താത്ത വഞ്ചി പോലെ നടുക്കടലില്* അലയുകയാണ്. പ്രഭുദേവയെ പറ്റിയുള്ള ഗോസിപ്പുകള്* ദക്ഷിണേന്ത്യയിലെങ്ങും ചര്*ച്ച ചെയ്തുകൊണ്ടിരിക്കേ, മകനെപ്പോലെ അച്ഛനും പെണ്**വിഷയത്തില്* കോടതി കയറുന്നത് കൌതുകത്തോടെയാണ് കോടമ്പാക്കം നോക്കിക്കാണുന്നത്.



Keywords:dance troup,ramlath,prubhudeva's father sundaran,Tara,court,Nayantara,gossips,divorce,If Prabhudeva is a Khiladi, father is double khiladi